നിങ്ങളുടെ ഫോണ്‍ നഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്താൽ എന്തുചെയ്യും? പ്രത്യേകിച്ച് അതില്‍ വ്യക്തിഗത വിവരങ്ങള്‍ അടങ്ങിയിട്ടുണ്ടെങ്കില്‍, ഗുരുതരമായ സുരക്ഷാ പ്രശ്നങ്ങള്‍ക്ക് കാരണമാകും. എന്നാല്‍ നിങ്ങളുടെ നഷ്ടപ്പെട്ടതോ മോഷ്ടിക്കപ്പെട്ടതോ ആയ ഫോണ്‍ ബ്ലോക്ക് ചെയ്യാനും നിങ്ങളുടെ ഡാറ്റ പരിരക്ഷിക്കാനും ഒരു ലളിതമായ മാര്‍ഗങ്ങൾ അറിഞ്ഞിരിക്കാം 

മോഷ്ടിക്കപ്പെട്ടതോ, നഷ്ടമായതോ ആയ നിങ്ങളുടെ ഫോണുകള്‍ ബ്ലോക്ക് ചെയ്യുന്നത് ആര്‍ക്കും നിങ്ങളുടെ ഡാറ്റ ദുരുപയോഗം ചെയ്യാനോ അക്കൗണ്ടുകള്‍ ആക്സസ് ചെയ്യാനോ കഴിയില്ലെന്ന് ഉറപ്പാക്കുന്നു.

സഞ്ചാര്‍ സാഥി പോര്‍ട്ടല്‍ വഴി, നഷ്ടപ്പെട്ടതോ മോഷ്ടിക്കപ്പെട്ടതോ ആയ ഫോണുകള്‍ എളുപ്പത്തില്‍ ബ്ലോക്ക് ചെയ്യാന്‍ ഉപയോക്താക്കളെ അനുവദിക്കുന്നു. ടെലികമ്മ്യൂണിക്കേഷന്‍സ് മന്ത്രാലയം (DoT) നിയന്ത്രിക്കുന്ന ഈ പോര്‍ട്ടല്‍, രാജ്യവ്യാപകമായി ഉപകരണങ്ങള്‍ ബ്ലോക്ക് ചെയ്യുന്നതിന് സെന്‍ട്രല്‍ എക്യുപ്മെന്റ് ഐഡന്റിറ്റി രജിസ്റ്റര്‍ ഉപയോഗിക്കുന്നു.
സഞ്ചാര്‍ സാഥി ഉപയോഗിച്ച് സ്മാര്‍ട്ട്ഫോണ്‍ എങ്ങനെ ബ്ലോക്ക് ചെയ്യാം?
1 സഞ്ചാര്‍ സാഥിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുക.2 സിറ്റിസണ്‍-സെന്‍ട്രിക് സര്‍വീസസ് ടാബിലേക്ക് സ്‌ക്രോള്‍ ചെയ്യുക.3 ആവശ്യ വിവരങ്ങള്‍ പൂരിപ്പിക്കുക.4 ‘ബ്ലോക്ക് സ്റ്റോളന്‍/ലോസ്റ്റ് മൊബൈല്‍’ ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.5 നിങ്ങളുടെ ഫോണിന്റെ ഐഎംഇഐ നമ്പര്‍, എഫ്‌ഐആറിന്റെ പകര്‍പ്പ്, നിങ്ങളുടെ ഐഡി പ്രൂഫ് എന്നിവ ഉള്‍പ്പെടെ ആവശ്യമായ എല്ലാ വിശദാംശങ്ങളും നല്‍കുക.6 അപേക്ഷ സമര്‍പ്പിക്കുക.7 വിശദാംശങ്ങള്‍ക്ക് ശേഷം, നിങ്ങളുടെ ഫോണ്‍ ബ്ലോക്ക് ചെയ്യുക എന്നതില്‍ ക്ലിക്ക് ചെയ്യുക.8 ഒരിക്കല്‍ ബ്ലോക്ക് ചെയ്താല്‍, പുതിയ സിം കാര്‍ഡ് ഉണ്ടെങ്കില്‍ പോലും ആര്‍ക്കും നിങ്ങളുടെ ഫോണ്‍ ഉപയോഗിക്കാന്‍ കഴിയില്ല.
അഭ്യര്‍ത്ഥന സമര്‍പ്പിച്ചതിനുശേഷം, അതേ പോര്‍ട്ടല്‍ വഴി നിങ്ങളുടെ ഫോണിന്റെ സ്റ്റാറ്റസ് ട്രാക്ക് ചെയ്യാനും സാധിക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed