ലിജോ ജോസ് പെല്ലശ്ശേരി സംവിധാനം ചെയ്ത് മോഹൻലാൽ ചിത്രമായിരുന്നു  മലൈക്കോട്ടൈ വാലിബൻ.   പക്ഷെ ചിത്രം തീയറ്ററുകളിൽ  എത്തിയപ്പോൾ  പ്രതീക്ഷകളുടെ  നിറം മങ്ങി. വലിയ രീതിയിലുള്ള  വിമർശനങ്ങളും സിനിമയ്‌ക്കെതിരെ ഉയർന്നിരുന്നു.

എന്നാൽ, മലൈക്കോട്ടൈ വാലിബൻ സാമ്പത്തികമായി നഷ്ടമായിരുന്നില്ലെന്ന് പറയുകയാണ് നിർമാതാവ് ഷിബു ബേബി ജോൺ. മറ്റ് വരുമാനമുണ്ടായിരുന്നത് കൊണ്ട് മെൈലക്കോട്ടൈ വാലിബൻ ഒരു നഷ്ടമായിരുന്നില്ല. ഒടിടിയും സാറ്റ്‌ലൈറ്റും മ്യൂസിക്കും ഒക്കെയായി വലിയൊരു തുക ലഭിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

വാലിബന്റെ രണ്ടാം ഭാഗത്തെ കുറിച്ച് ഇപ്പോൾ ആലോചനയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താൻ അതിൽ നിന്നും പൂർണമായി മാറി. ആദ്യം തുടങ്ങിയപ്പോൾ അതുമായി കുറച്ച് സമയം ചിലവഴിച്ചിരുന്നു. എന്നാൽ, ഇപ്പോൾ അതുമായി ഒരു ബന്ധവുമില്ല. രണ്ടാം ഭാഗം എന്നത് ആരോലചനയിൽ ഇല്ലെന്ന് തറപ്പിച്ച് പറയാമെന്നും ഷിബു ബേബി ജോൺ വ്യക്തമാക്കി.

By admin

Leave a Reply

Your email address will not be published. Required fields are marked *