കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ കായിക വിദ്യാഭ്യാസ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കാലടി മുഖ്യക്യാമ്പസിൽ സംഘടിപ്പിച്ച ശ്രീശങ്കര കപ്പിന് വേണ്ടിയുള്ള ഓൾ കേരള ഇൻറർകോളേജിയേറ്റ് വോളിബോൾ ടൂർണമെന്റിൽ സെന്റ് ജോർജ് കോളേജ് അരുവിത്തറ ജേതാക്കളായി.
സി.എം. എസ്. കോളേജ്, കോട്ടയം രണ്ടാം സ്ഥാനം നേടി. വൈസ് ചാൻസലർ പ്രൊഫ. കെ. കെ. ഗീതാകുമാരി സമ്മാനദാനം നിർവ്വഹിച്ചു. കായിക വിദ്യാഭ്യാസ വിഭാഗം മേധാവി ഡോ. ദിനു എം. ആർ. അധ്യക്ഷനായിരുന്നു.