ദമ്പതിമാരുടെ വിവാഹമോചനം മക്കളിൽ ദു:ഖം, കോപം, ഉത്കണ്ഠ, ഭയം, ആശയക്കുഴപ്പം തുടങ്ങി ഒട്ടേറെ പ്രശ്‌നങ്ങൾക്ക് കാരണമാകുന്നതായി പഠന റിപ്പോർട്ട്. കേരളത്തിൽ വിവാഹമോചന കേസ് ഫയൽ ചെയ്തിട്ടുളള മാതാപിതാക്കളുടെ കുട്ടികൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളും കുടുംബ കോടതി സാഹചര്യങ്ങളും സംബന്ധിച്ച പഠനറിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ രേഖപ്പെടുത്തിയിട്ടുള്ളത്. ഈ റിപ്പോർട്ട് സംസ്ഥാന ബാലാവകാശ കമ്മിഷൻ ചെയർപേഴ്‌സൺ കെ.വി.മനോജ്കുമാർ മുഖ്യമന്ത്രിക്ക് സമർപ്പിച്ചു. തിരുവനന്തപുരം ജില്ലയിലെ കുടുംബകോടതികളിൽ പ്രാഥമിക പഠനം നടത്തുകയും തുടർന്ന് എല്ലാ ജില്ലകളിലെയും കോടതികൾ കമ്മിഷൻ ജീവനക്കാർ നേരിട്ട് സന്ദർശിച്ചുമാണ് പഠനം പൂർത്തിയാക്കിയത്. […]https://i0.wp.com/www.pravasiexpress.com/wp-content/uploads/2016/06/PEglobe_transparent-128×128.png?fit=32%2C32&ssl=1