വര്‍ക്കല: ഇടവയില്‍ ക്ഷേത്രോത്സവത്തില്‍ ചൈനീസ് പടക്കം പൊട്ടിക്കുന്നതിനിടെ ക്ഷേത്രത്തിനുള്ളിലെ ഓലപ്പുര കത്തി നശിച്ചു. ഇടവയിലെ മാന്തറ ക്ഷേത്രോത്സവത്തിനിടെ പുലര്‍ച്ചെ 2.35ഓടെയാണ് തീപ്പിടുത്തമുണ്ടായത്. 

രണ്ട് പേര്‍ക്ക് പരുക്കേറ്റു. തീ അണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ വിഷ്ണുകുമാര്‍, നവാസ് ഖാന്‍ എന്നീ രണ്ട് യുവാക്കള്‍ക്കാണ് കൈവെള്ളയില്‍ പൊളലേറ്റത്. ഇവര്‍ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

ശിവരാത്രി ഉത്സവത്തിന്റെ പൂജകള്‍ നടത്തുന്നതിനായി ക്ഷേത്രവളപ്പില്‍ താത്കാലികമായി നിര്‍മിച്ച ഓല ഷെഡിലായിരുന്നു തീപിടിച്ചത്. വര്‍ക്കലയില്‍ നിന്നും രണ്ട് ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ എത്തിയാണ് തീയണച്ചത്.
ഈ സമയം സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധി പേര്‍ ക്ഷേത്രത്തില്‍ ഉണ്ടായിരുന്നു. ക്ഷേത്ര വളപ്പില്‍ തന്നെ കുതിരഎടുപ്പിന് എത്തിച്ച കൂറ്റന്‍ കുതിരകളുമുണ്ടായിരുന്നു. ക്ഷേത്ര വളപ്പില്‍ ഇത്തരത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് വെടിക്കെട്ട് നടത്തി അപകടം ഉണ്ടായത്.
 

By admin

Leave a Reply

Your email address will not be published. Required fields are marked *