മനാമ: ബഹ്‌റൈനെ വിറപ്പിച്ച് കൊടുംതണുപ്പ്. ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ രാജ്യത്തെ ഏറ്റവും കൂടിയ തണുപ്പായ 15 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. രാജ്യത്തുടനീളം ശക്തമായ ശീതക്കാറ്റിന്റെ സാന്നിധ്യവും ഉണ്ട്.
അതി ശൈത്യം തുടരുന്നതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്ന് കാലാവസ്ഥ അതോറിറ്റി അധികൃതര്‍ ആവശ്യപ്പെട്ടു.
ഔദ്യോഗിക പോര്‍ട്ടലുകളിലൂടെയുള്ള കാലാവസ്ഥ വിവരങ്ങള്‍ പിന്തുടരണമെന്നും അധികൃതര്‍ പൗരന്മാരോടും താമസക്കാരോടും നിര്‍ദേശിച്ചിട്ടുണ്ട്.