തൃശൂര്‍: പുതുക്കാട് ഞെല്ലൂൂര്‍ പാടത്ത് ഫോട്ടോ ഷൂട്ടിനായി വധൂ വരന്മാര്ക്ക് ഒപ്പം എത്തിയ ഫോട്ടോഗ്രാഫറെ ഗുരുതരമായി ആക്രമിച്ച് പരിക്കേല്പിച്ച സംഭവത്തിലെ പ്രതികള്‍ അറസ്റ്റില്‍. കല്ലൂര്‍ ഞെല്ലൂൂര്‍ സ്വദേശിയായ വടക്കേടത്ത് ബ്രജീഷ് (18), കല്ലൂൂര്‍ പാലക്കപറമ്പ് സ്വദേശിയായ പണിക്കാട്ടില്‍ വീട്ടില്‍ പവന് (18) എന്നിവരെയാണ് പുതുക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ ഫെബ്രുവരി 23-ാം തീയ്യതിയാണ് വിവാഹവുമായി ബന്ധപ്പെട്ട ഫോട്ടോ ഷൂട്ടിനായി കല്ലൂൂര്‍ ഞെല്ലൂൂര്‍ സ്വദേശിയായ 28 വയസുള്ള സനിത്ത് എന്ന ഫോട്ടോഗ്രാഫറും സുഹൃത്തുക്കളും പാടത്ത് എത്തിയത്.
ഈ സമയം പാടത്ത് നിന്നിരുന്ന യുവാക്കള്‍ ഇവരുമായി ഫോട്ടോ ഷൂട്ടിങ്ങിനെ സംബന്ധിച്ച് വാക്ക് തര്‍ക്കമുണ്ടാവുകയും ക്യമറാമാനായ സനിത്തിനെ കത്തി ഉപയോഗിച്ച് കുത്തി ഗുരുതരമായി പരിക്കേല്‍പ്പിക്കുകയായിരുന്നു.
ഇവര്‍ ലഹരി ഉപയോഗിച്ചിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിന് ശേഷം ഒളുവില്‍ പോയ പ്രതികള്‍ പുതുക്കാട് ഒരു വീട്ടില്‍ ഉണ്ടെന്നുള്ള രഹസ്യ വിവരം ശാസ്ത്രീയമായ അന്വേഷണത്തില്‍ തൃശ്ശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ചു.
തുടര്‍ന്നാണ് ഇവരെ പുതുക്കാട് പോലിസ് സ്റ്റേഷന് ഹൗസ് ഇന്‍സ്പെക്ടര്‍ സജീഷ് കുമാര്‍, സബ്ബ് ഇന്‍സ്പെക്ടര്‍ ലാലു, സീനിയര്‍ സിവില്‍ ഓഫിസര്‍മാരായ സുജിത്ത്, ഷഫീഖ് എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.