തെലങ്കാന: തെലങ്കാനയിലെ ശ്രീശൈലം ഇടത് കര കനാലിലെ (എസ്എല്‍ബിസി) തുരങ്കത്തിനുള്ളില്‍ കുടുങ്ങിയ 8 തൊഴിലാളികളെ കഴിഞ്ഞ ശനിയാഴ്ച മുതല്‍ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
തൊഴിലാളികളെ സുരക്ഷിതമായി ഒഴിപ്പിക്കാന്‍ നൂറുകണക്കിന് രക്ഷാപ്രവര്‍ത്തകര്‍ കഠിനാധ്വാനം ചെയ്യുകയാണ്. 2023-ല്‍, ഉത്തരാഖണ്ഡിലെ ഉത്തരകാശിയില്‍ നടന്ന സില്‍ക്കിയാര തുരങ്ക അപകടത്തില്‍ തൊഴിലാളികളെ രക്ഷപ്പെടുത്തിയ സംഘത്തിലെ 6 അംഗങ്ങള്‍ എസ്എല്‍ബിസിയില്‍ എത്തിയിട്ടുണ്ട്
സില്‍ക്കിയാര ടണല്‍ അപകടത്തില്‍ തുരങ്കത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുടെ ശബ്ദങ്ങള്‍ കേള്‍ക്കുന്നുണ്ടാിരുന്നുവെന്ന് സില്‍ക്കിയാര ടണല്‍ പദ്ധതിയുടെ സീനിയര്‍ സൂപ്പര്‍വൈസര്‍ ശശി ഭൂഷണ്‍ ചൗഹാന്‍ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. അതുകൊണ്ടു തന്നെ തൊഴിലാളികള്‍ എവിടെയാണെന്ന് അവര്‍ക്ക് അറിയാമായിരുന്നു.
പക്ഷേ ഇവിടെ നേരിടേണ്ടി വന്ന ഏറ്റവും വലിയ വെല്ലുവിളി തുരങ്കത്തിനുള്ളില്‍ ആരുടെയും ശബ്ദം കേള്‍ക്കാന്‍ കഴിഞ്ഞില്ല എന്നതാണ്. അത്തരമൊരു സാഹചര്യത്തില്‍ തൊഴിലാളികള്‍ എവിടെയെന്ന് കണ്ടെത്തുന്നത് കൂടുതല്‍ ബുദ്ധിമുട്ടായി മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സില്‍ക്കിയാരയില്‍ രക്ഷാപ്രവര്‍ത്തനത്തിനായി ഉപയോഗിച്ച ഓഗര്‍ മെഷീന്‍ ഇവിടെ ഉപയോഗിക്കാന്‍ മാര്‍ഗമില്ലെന്ന് മറ്റൊരു രക്ഷാപ്രവര്‍ത്തകന്‍ പറഞ്ഞു.
ഇവിടെ ധാരാളം വെള്ളവും ചെളിയും ഉണ്ട്. ഭൂമി കുലുങ്ങുന്നുണ്ട്. വെള്ളം പുറത്തെടുക്കുന്തോറും ഉള്ളില്‍ നിന്ന് കൂടുതല്‍ വെള്ളം അകത്തേക്ക് വരുന്നു. മണല്‍ നീക്കം ചെയ്യുമ്പോള്‍ ചെളി വരുന്നു
റാറ്റ് ഹോമല്‍ മൈനേഴ്സിന്റെ 6 അംഗ സംഘം ഞായറാഴ്ച ഇവിടെ എത്തിയിരുന്നു. ഉത്തരകാശിയിലെ സില്‍ക്കര്യ തുരങ്ക അപകടത്തില്‍, ഈ സംഘത്തിലെ രക്ഷാപ്രവര്‍ത്തകര്‍ തുരങ്കത്തില്‍ നിന്ന് തൊഴിലാളികളെ സുരക്ഷിതമായി ഒഴിപ്പിച്ചിരുന്നു. തൊഴിലാളികളുടെ അവസാന പ്രതീക്ഷയായിട്ടാണ് അവര്‍ വന്നത്.
ഇപ്പോള്‍, തെലങ്കാനയിലെ തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികള്‍ക്ക് ഇത് ഒരു പ്രതീക്ഷയുടെ കിരണമായി മാറിയിരിക്കുന്നു. തൊഴിലാളികളില്‍ നിന്ന് ശബ്ദമോ സിഗ്‌നലോ ലഭിക്കുന്നില്ല എന്നതാണ് ഒരേയൊരു വെല്ലുവിളി.