ജനപ്രിയ മാരുതി കാറിന് നികുതി പകുതി!1.12 ലക്ഷം വരെ വിലക്കുറവിൽ ഫ്രോങ്ക്സ്, നേട്ടം സിഎസ്‍ഡി വഴി വാങ്ങുന്നവർക്ക്
പുറത്തിറങ്ങിയതുമുതൽ മാരുതി സുസുക്കി ഫ്രോങ്ക്സിന് വൻ ഡിമാൻ ആണുള്ളത്. ഈ ചെറിയ എസ്‌യുവി വിൽപ്പനയിൽ വൻ കുതിപ്പാണ് നേടുന്നത്. ഇപ്പോഴിതാ സിഎസ്‍ഡി കാന്റീനിൽ നിന്ന് ഈ വാഹനം വാങ്ങുന്നവക്ക് നികുതി ലാഭിക്കാം. സിഎല്‍ഡി അഥവാ കാന്റീൻ സ്റ്റോഴ്‌സ് ഡിപ്പാർട്ട്‌മെന്റിലെ സൈനികരിൽ നിന്ന് 28 ശതമാനത്തിന് പകരം 14 ശതമാനം ജിഎസ്ടി മാത്രമേ ഈടാക്കുന്നുള്ളൂ . ഇതുമൂലം, ഇവിടെ നിന്ന് കാർ വാങ്ങുമ്പോൾ സൈനികർക്ക് വലിയൊരു തുക നികുതി ലാഭിക്കാനാകും. ഫ്രോങ്ക്സ് സിഗ്മ ട്രിമ്മിന് 6.60 ലക്ഷം രൂപയാണ് വില. അതേസമയം ഇതിന്റെ എക്സ്-ഷോറൂം വില 7.52 ലക്ഷം രൂപയാണ്. ഇതിനർത്ഥം അടിസ്ഥാന വേരിയന്റിൽ മാത്രം 92,000 രൂപ നികുതി ലാഭിക്കാം എന്നാണ്. പരമാവധി 1.12 ലക്ഷം രൂപ നികുതി ലാഭിക്കാൻ ഇതിലൂടെ സാധിക്കും.
അതേസമയം കാൻ്റീന് സ്റ്റോർസ് ഡിപ്പാർട്ട്‌മെൻ്റിലെ (CSD) മാരുതി സുസുക്കി ഫ്രോങ്ക്സിന്‍റെ വിലകളെക്കുറിച്ച് അറിയുന്നതിന് മുമ്പ്, നമുക്ക് സിഎസ്‍ഡിയെ കുറിച്ച് മനസിലാക്കാം. പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യാ ഗവൺമെൻ്റിൻ്റെ ഉടമസ്ഥതയിലുള്ള ഒരു സംരംഭമാണ് സിഎസ്‍ഡി. ഇന്ത്യയിൽ അഹമ്മദാബാദ്, ബാഗ്‌ഡോഗ്ര, ഡൽഹി, ജയ്പൂർ, കൊൽക്കത്ത, മുംബൈ തുടങ്ങിയ നഗരങ്ങളിലായി 34 സിഎസ്‌ഡി ഡിപ്പോകളുണ്ട്. ഇന്ത്യൻ സായുധ സേനയാണ് ഇത് പ്രവർത്തിപ്പിക്കുന്നത്. സൈനികർക്ക് ഭക്ഷണം, മെഡിക്കൽ ഇനങ്ങൾ, വീട്ടുപകരണങ്ങൾ, മിതമായ നിരക്കിൽ കാറുകൾ തുടങ്ഹിയവ ഈ കാന്‍റിനുകൾ വഴി വിൽക്കുന്നു. സിഎസ്‌ഡിയിൽ നിന്ന് കാറുകൾ വാങ്ങാൻ അർഹതയുള്ള ഉപഭോക്താക്കളിൽ സായുധ സേനയിൽ സേവനമനുഷ്ഠിക്കുന്നവരും വിരമിച്ചവരും ഉൾപ്പെടുന്നു. ഇതിൽ സൈനിക ഉദ്യോഗസ്ഥരുടെ വിധവകൾ, മുൻ സൈനികർ, പ്രതിരോധ സിവിലിയൻമാർ തുടങ്ങിയവരും ഉൾപ്പെടുന്നു.
ഇനി മാരുതി സുസുക്കി ഫ്രോങ്ക്സിന്‍റെ കാന്റീനിന്റെ വിലകൾ എക്സ്-ഷോറൂം വിലകളുമായി താരതമ്യം ചെയ്ത് ഈ കാർ സിഎസ്‍ഡിയിൽ നിന്നും വാങ്ങുന്നവർക്ക് എത്രത്തോളം ലാഭിക്കാൻ കഴിയുമെന്ന് അറിയാം.
വകഭേദങ്ങൾ, സിഎസ്‍ഡി വില, ഷോറൂം വില എന്ന ക്രമത്തിൽ
ഫ്രോങ്ക്സ് സിഗ്മ- 6.6 ലക്ഷം-7.52 ലക്ഷം
ഫ്രോങ്ക്സ് ഡെൽറ്റ-7.37 ലക്ഷം-8.38 ലക്ഷം
ഫ്രോങ്ക്സ് ഡെൽറ്റ പ്ലസ്-7.71 ലക്ഷം-8.78 ലക്ഷം
ഫ്രോങ്ക്സ് ഡെൽറ്റ പ്ലസ് എഎംടി-8.21 ലക്ഷം-8.88 ലക്ഷം
ഫ്രോങ്ക്സ് ഡെൽറ്റ പ്ലസ് ടർബോ-8.61 ലക്ഷം-9.73 ലക്ഷം
മാരുതി ഫ്രോങ്ക്‌സിന്റെ സവിശേഷതകൾ
മാരുതി സുസുക്കി ഫ്രോങ്ക്സിന് 1.0 ലിറ്റർ ടർബോ ബൂസ്റ്റർജെറ്റ് എഞ്ചിനാണ് ഉള്ളത്. 5.3 സെക്കൻഡിനുള്ളിൽ ഇത് പൂജ്യത്തിൽ നിന്ന് 60 കിലോമീറ്റർ വേഗത കൈവരിക്കും. ഇതിനുപുറമെ, നൂതനമായ 1.2 ലിറ്റർ കെ-സീരീസ്, ഡ്യുവൽ ജെറ്റ്, ഡ്യുവൽ വിവിടി എഞ്ചിനും ഇതിനുണ്ട്. ഈ എഞ്ചിൻ സ്മാർട്ട് ഹൈബ്രിഡ് സാങ്കേതികവിദ്യയോടെയാണ് വരുന്നത്. ഈ എഞ്ചിനുകൾ പാഡിൽ ഷിഫ്റ്ററുകളുള്ള 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഓട്ടോ ഗിയർ ഷിഫ്റ്റ് ഓപ്ഷനും ഇതിൽ ലഭ്യമാണ്. ലിറ്ററിന് 22.89 കിലോമീറ്ററാണ് മൈലേജ്. മാരുതി ഫ്രോങ്ക്സിന് 3995 എംഎം നീളവും 1765 എംഎം വീതിയും 1550 എംഎം ഉയരവുമുണ്ട്. ഇതിന്റെ വീൽബേസ് 2520mm ആണ്. ഇതിന് 308 ലിറ്റർ ബൂട്ട് സ്പേസ് ഉണ്ട്.
സുരക്ഷയ്ക്കായി, ഡ്യുവൽ എയർബാഗുകളുള്ള സൈഡ്, കർട്ടൻ എയർബാഗുകൾ, റിയർ വ്യൂ ക്യാമറ, ഹിൽ ഹോൾഡ് അസിസ്റ്റ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, റിവേഴ്‌സ് പാർക്കിംഗ് സെൻസർ, 3-പോയിന്റ് ELR സീറ്റ് ബെൽറ്റ്, റിയർ ഡീഫോഗർ, ആന്റി-തെഫ്റ്റ് സെക്യൂരിറ്റി സിസ്റ്റം, ഐസോഫിക്സ് ചൈൽഡ് സീറ്റ് തുടങ്ങിയ സവിശേഷതകൾ ഇതിലുണ്ട്. അതേസമയം, ഡ്യുവൽ എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, ഇഎസ്പി, ഹിൽ-ഹോൾഡ് അസിസ്റ്റ്, റിയർ പാർക്കിംഗ് സെൻസർ, ലോഡ്-ലിമിറ്ററുള്ള സീറ്റ് ബെൽറ്റ് പ്രീ-ടെൻഷനർ, സീറ്റ് ബെൽറ്റ് റിമൈൻഡർ സിസ്റ്റം, ഐസോഫിക്സ് ചൈൽഡ് സീറ്റ് ആങ്കറേജ് പോയിന്റ്, സ്പീഡ് അലേർട്ട് തുടങ്ങിയ സുരക്ഷാ സ്റ്റാൻഡേർഡ് സവിശേഷതകളും നൽകിയിട്ടുണ്ട്. ഇതിനുപുറമെ, തിരഞ്ഞെടുത്ത വേരിയന്റുകളിൽ 360 ഡിഗ്രി ക്യാമറ, സൈഡ്, കർട്ടൻ എയർബാഗുകൾ, റിവേഴ്‌സ് പാർക്കിംഗ് ക്യാമറ, ഓട്ടോ-ഡിമ്മിംഗ് ഐആർവിഎം എന്നിവ ലഭ്യമാണ്.
ഫീച്ചറുകളെക്കുറിച്ച് പറയുകയാണെങ്കിൽ, ഹെഡ്-അപ്പ് ഡിസ്‌പ്ലേ, ക്രൂയിസ് കൺട്രോൾ, ലെതർ പൊതിഞ്ഞ സ്റ്റിയറിംഗ് വീൽ, 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ, ഡ്യുവൽ-ടോൺ എക്സ്റ്റീരിയർ കളർ, വയർലെസ് ചാർജർ, വയർലെസ് സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയുള്ള ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 6-സ്പീക്കർ സൗണ്ട് സിസ്റ്റം, ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിൽ നിറമുള്ള എംഐഡി, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, പിൻ എസി വെന്റുകൾ, വേഗതയേറിയ യുഎസ്ബി ചാർജിംഗ് പോയിന്റ്, കണക്റ്റഡ് കാർ സവിശേഷതകൾ, റിയർ വ്യൂ ക്യാമറ, ഒമ്പത് ഇഞ്ച് ടച്ച്‌സ്‌ക്രീൻ തുടങ്ങിയ സവിശേഷതകൾ ഇതിൽ ഉണ്ടായിരിക്കും. ഇത് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ തുടങ്ങിയ ഫീച്ചറുകളും ലഭിക്കും.