കൊച്ചി: കെ.പി.സി.സി പ്രസിഡന്‍റിനെ മാറ്റാൻ ചർച്ച നടന്നതായി തനിക്ക് അറിവില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. നേതാക്കൾക്ക് വ്യത്യസ്ത അഭിപ്രായം ഉണ്ടാകാം, അത് ചർച്ച ചെയ്ത് പരിഹരിക്കും. കോൺഗ്രസിൽ ഭിന്നതയില്ലെന്നും എല്ലാ കാര്യത്തിലും അന്തിമ തീരുമാനം ഹൈകമാൻഡിന്‍റേതാണെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട്​ പറഞ്ഞു.
അടുത്തകാലത്തിറങ്ങിയ സിനിമകൾ ചെറുപ്പക്കാരെ വഴിതെറ്റിക്കുന്നുണ്ട്. മദ്യവും ലഹരി വസ്തുക്കളും ഉപയോഗിച്ച് വയലൻസ് സൃഷ്ടിക്കുന്ന സിനിമകളെ ഗൗരവമായി പരിശോധിക്കണം. ഇവക്ക് നിയന്ത്രണം ഏർപ്പെടുത്തണം. ലഹരി വ്യാപനം തടയുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നും മയക്കുമരുന്നിന്‍റെ കേന്ദ്രമായി കേരളം മാറിയെന്നും അദ്ദേഹം പറഞ്ഞു.
അഭിമുഖത്തിലെ പരാമർശങ്ങളെ പത്രം വളച്ചൊടിച്ചു -തരൂർ
ന്യൂഡൽഹി: തന്‍റെ അഭിമുഖത്തിലെ പരാമർശങ്ങളെ ഇന്ത്യൻ എക്സ്പ്രസ് പത്രം വളച്ചൊടിച്ചുവെന്നും പോഡ്കാസ്റ്റിൽ കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തെ വിമർശിച്ചിട്ടില്ലെന്നും ശശി തരൂർ എം.പി. പറയാത്ത കാര്യം തലക്കെട്ടായി നൽകി പത്രം അപമാനിച്ചു. നിരുത്തരവാദപരമായ മാധ്യമപ്രവർത്തനമാണ് ഇന്ത്യൻ എക്സ്പ്രസിന്‍റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും തരൂർ എക്സിൽ പോസ്റ്റുചെയ്ത വിശദീകരണക്കുറിപ്പിൽ പറയുന്നു.
വാർത്തക്ക് ‘തനിക്ക് വേറെ വഴികളുണ്ട്’ എന്ന് തലക്കെട്ട് നൽകിയത് തെറ്റിദ്ധാരണാജനകമാണ്. എഴുത്ത്, വായന, പ്രസംഗങ്ങൾ തുടങ്ങി തനിക്ക് പല വഴികളുണ്ടെന്ന് പോഡ്കാസ്റ്റിൽ വ്യക്തമായി പറ‍യുന്നുണ്ട്. എന്നാൽ വേറെ ഏതോ പാർട്ടിയിലേക്ക് പോകുന്നുവെന്ന തരത്തിൽ തലക്കെട്ട് വരികയും അത്തരത്തിൽ ചർച്ചയുണ്ടാകുകയും ചെയ്തുവെന്നും തരൂർ കുറ്റപ്പെടുത്തി.
https://i0.wp.com/eveningkerala.com/wp-content/uploads/2022/07/cropped-ev-logo.jpg?fit=32%2C32&ssl=1

By admin

Leave a Reply

Your email address will not be published. Required fields are marked *