കോട്ടയം: കണ്ണൂരും പുനലൂരും കഴിഞ്ഞാല്‍ ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തുന്നതു നിലവില്‍ കോട്ടയത്താണ്. വെയില്‍ കാരണം പകല്‍ പുറത്തു പോകാന്‍ പോലും ആളുകള്‍ മടിക്കുകയാണ്. പകല്‍ പൊള്ളുന്ന ചൂടാണെന്ന് ജനങ്ങള്‍ പറയുന്നു.
കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ ഓട്ടോമാറ്റിക് വെതര്‍ സ്റ്റേഷനുകളില്‍ നിന്നുള്ള കണക്കുപ്രകാരം ഇന്നലെ പകല്‍ കോട്ടയത്തു രേഖപ്പെടുത്തിയ ഉയര്‍ന്ന താപനില 39.8 ഡിഗ്രി സെല്‍ഷ്യസാണ്.
കുമരകം 35.7, വൈക്കം 37.8, പൂഞ്ഞാര്‍ 35.6 എന്നിങ്ങനെയായിരുന്നു ഓട്ടോമറ്റിക് വെതര്‍ സ്റ്റേഷനുകളില്‍ നിന്നുള്ള കണക്ക്. ഇന്നലെ രാവിലെ എട്ടിന് അവസാനിച്ച 24 മണിക്കൂറില്‍ ജില്ലയില്‍ കാലാവസ്ഥാ നിരീക്ഷണ വകുപ്പ് രേഖപ്പെടുത്തിയ ഉയര്‍ന്ന താപനില 36.4 ഡിഗ്രിയായിരുന്നു.
അതേസമയം, ജില്ലയില്‍ ഉള്‍പ്പെടെ ചുരുക്കം ചില പ്രദേശങ്ങളില്‍ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചത് ചൂടിന് ആശ്വാസം പകരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തിങ്കള്‍ വരെ ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ ഒറ്റപ്പെട്ട മഴ മുന്നറിയിപ്പ് നിലവിലുണ്ട്. മിന്നലോടു കൂടിയ ചെറിയ, ഇടത്തരം മഴ പെയ്തേക്കാമെന്നാണ് സ്വകാര്യ നിരീക്ഷകര്‍ നല്‍കുന്ന മുന്നറിയിപ്പ്.