എലോൺ മസ്ക്; ഉന്മാദിയെ തളയ്ക്കാന്‍ നിങ്ങളെന്ത് ചെയ്തെന്ന് ചോദിച്ച് ജനം തെരുവില്‍

എലോൺ മസ്ക്; ഉന്മാദിയെ തളയ്ക്കാന്‍ നിങ്ങളെന്ത് ചെയ്തെന്ന് ചോദിച്ച് ജനം തെരുവില്‍

ലോൺ മസ്ക് ഒരു വേദിയിൽ പ്രത്യക്ഷപ്പെട്ടത് ചെയിൻസോയുമായാണ് (മരങ്ങൾ മുറിക്കാൻ ഉപയോഗിക്കുന്ന യന്ത്രം).  അത് മസ്കിന് കൈമാറിയത് അർജന്‍റീനൻ പ്രസിഡന്‍റ് ജാവിർ മിലിയും (Javier Milei). ജനക്കൂട്ടം ആ‌ർത്തുവിളിച്ചു.  ഡോജ് (DOGE) എന്ന അറുത്ത് മാറ്റൽ വകുപ്പിന്‍റെ മേധാവിക്ക് പറ്റിയ ഉപകരണം. പക്ഷേ, മുൻ പിൻ നോക്കാതെയുള്ള ഈ അറുത്തുമാറ്റലിന് തിരിച്ചടി തുടങ്ങിയിട്ടുണ്ടെന്ന് മാത്രം. പുറത്താക്കിയ ജീവനക്കാരെ പലരേയും തിരിച്ചെടുക്കേണ്ട അവസ്ഥയിലാണ് മസ്ക്.  ജനത്തിന് ആകെ ആശയക്കുഴപ്പം.  റിപബ്ലിക്കൻ നേതാക്കളോട് ജനം ഒച്ചയിടുന്നു. മസ്കിനെതിരാണ് അഭിപ്രായ വോട്ടെടുപ്പ് ഫലവും. പതുക്കെയാണെങ്കിലും കഥ മാറുകയാണ്.

എലോൺ മസ്ക്; ഉന്മാദിയെ തളയ്ക്കാന്‍ നിങ്ങളെന്ത് ചെയ്തെന്ന് ചോദിച്ച് ജനം തെരുവില്‍

Read More: സമ്പത്ത് അന്യരാജ്യങ്ങളിലേക്ക് ഒഴുകുന്നു, യുഎസ്എയ്ഡിന് വിലങ്ങിട്ട് ട്രംപ്; ആശങ്കയില്‍ രാജ്യങ്ങൾ

കനക്കുന്ന പ്രതിഷേധം

പ്യൂ ഗവേഷണ കേന്ദ്രത്തിന്‍റെ (Pew Research Center) സർവേയിലാണ് 54 ശതമാനം അമേരിക്കക്കാർക്കും മസ്കിനോട് താൽപര്യമില്ലെന്ന് വെളിപ്പെട്ടത്. 37 ശതമാനം പറഞ്ഞത് തീരെ താൽപര്യമില്ലെന്നാണ്.  പ്രസി‍ഡൻഷ്യൽ അധികാരം വിനിയോഗിക്കുന്നതിൽ ട്രംപ് പരിധികൾ കടന്നു എന്നാണ് സിഎന്‍എന്‍ അഭിപ്രായ വോട്ടെടുപ്പ് ഫലം. റിപബ്ലിക്കൻ അംഗങ്ങളിൽ ഒരു പങ്ക് ഡോജിനെ പിന്തുണക്കുന്നു. അവരുടെ അഭിപ്രായത്തിൽ ഡീപ് സ്റ്റേറ്റ് (DEEP STATE) രഹസ്യങ്ങളൊക്കെ മസ്കും ട്രംപും ചേർന്ന് പുറത്തെടുക്കുന്നു, അത് നല്ലത് എന്നാണ്. എന്നാൽ, എല്ലാവരുടെയും പക്ഷം അതല്ല. 

ഡോജ് റദ്ദാക്കിയ പദ്ധതികൾ നിലനിർത്തണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് അംഗങ്ങൾ തന്നെ ഇറങ്ങിയിട്ടുണ്ട്. അതിന് പുറമേയാണ് ജനരോഷം. അതിന്‍റെ കയ്പ്പ് അനുഭവിച്ചത് റിപബ്ലിക്കൻ സെനറ്റർ റിച്ച് മക്കോർമിക്കിനാണ് (Rich McCormick). ജോർജിയയിലെ വോട്ടർമാർ മക്കോർമിക്കിനോട് കയർ‍ത്തു. ഉത്തരം പറഞ്ഞ് തുടങ്ങിയപ്പോൾ കൂവി. പരിഹസിച്ചു. സ്വേച്ഛാധിപത്യമാണ് വൈറ്റ്ഹൗസിൽ,  

ഉൻമാദിയായ അയാളെ തടയാൻ നിങ്ങൾ കോൺഗ്രസ് അംഗങ്ങൾ എന്താണ് ചെയ്യാൻ പോകുന്നത്? എന്നു ചോദിച്ചു ഒരാൾ. തന്നോട് ഒച്ചയിട്ടിട്ട് കാര്യമില്ലെന്നായിരുന്നു മക്കോർമിക്കിന്‍റെ വാക്കുകൾ. റിപബ്ലിക്കൻ അംഗമായ ക്ലിഫ് ബെൻട്സിനെയും (Cliff Bentz) ഒറിഗോണിലെ ജനം എടുത്തിട്ട് കുടഞ്ഞു. ഡേജിന്‍റെ ചെലവുകൾ എങ്ങനെ നടക്കുന്നു എന്നായിരുന്നു ഒരു ചോദ്യം. സാധാരണ എല്ലാറ്റിനും കോൺഗ്രസിന്‍റെ അംഗീകാരം വേണം, പക്ഷേ, ഡോജ് കോൺഗ്രസിന് അതീതമാണല്ലോ, പിന്നെ എങ്ങനെ എന്നാണ് സംശയം. മറുപടിക്കെല്ലാം കിട്ടിയത് കൂവലും പരിഹാസവും.

Read More: തീവ്ര വലതുപക്ഷത്തിന് വേണ്ടി മസ്ക്; അസ്വസ്ഥതയോടെ യൂറോപ്പ്

ആദ്യം പിരിച്ച് വിട്ടു, പിന്നെ തിരിച്ച് എടുത്തു

അതേസമയം ട്രംപ് – മസ്ക് പ്രവർത്തനങ്ങൾക്കെതിരായി പരസ്യമായി തന്നെ പ്രതികരിക്കുന്നു ചില അംഗങ്ങൾ.  ട്രംപ് പരിധികടക്കുന്നുവെന്നും ട്രംപിനെതിരായി അണിനിരക്കണമെന്നും സഹപ്രവർത്തകരോട് ആവശ്യപ്പെട്ട് തുടങ്ങിയിട്ടുണ്ട് പലരും. മസ്കിന്‍റെ പിരിച്ചുവിടൽ മാനദണ്ഡങ്ങൾ, അവർ ചെയ്യുന്ന ജോലിയുടെ പ്രാധാന്യമോ സ്വഭാവമോ നോക്കാതെയാണ്. എല്ലാറ്റിന്‍റെയും ഒടുവിൽ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കുകയാണിപ്പോൾ. ചെറിയ ആശയക്കുഴപ്പം എന്നാണ് ട്രംപ് – മസ്ക് പക്ഷം പറയുന്നത്. പക്ഷേ, ചെറുതല്ലത്ത ആശയക്കുഴപ്പമാണ് പല വകുപ്പിലെയും ജീവനക്കാർക്ക്. ഒരു സുപ്രഭാതത്തിൽ ജോലിയില്ല. അടുത്ത ദിവസം തിരിച്ചു കയറാമോ എന്ന ചോദ്യം.

കൂട്ടപ്പിരിച്ചുവിടലിലൊന്ന് നടന്നത് നാറ്റോണൽ ന്യൂക്ലിയർ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷനിലാണ് (National Nuclear Security Administration). 180 പേരെ പുറത്താക്കി. പക്ഷേ ,അമേരിക്കയുടെ ആണവ ശേഖരത്തിന്‍റെ സൂക്ഷിപ്പുകാരാണിവർ, ആണവ വികിരണ വസ്തുക്കളുടെ ചുമതലയും ഇവർക്കാണ്. അത് മനസിലാക്കിയതോടെ ഡോജ് അവരെ തിരിച്ചു വിളിച്ചു. ‘ചെറിയ തെറ്റ്, അത് തിരുത്തി’ എന്നാണ് ഊർജ്ജ സെക്രട്ടറിയുടെ വിശദീകരണം. എന്നിട്ടും ഡോജിന്‍റെ പ്രവർത്തനം അത്ഭുതകരം എന്നാണ് ട്രംപ് പക്ഷം. 

മുൻസൈനികരുടെ ചുമതലയുണ്ടായിരുന്ന ഏജൻസിയിൽ നിന്ന് 1,000 പേരെ പിരിച്ചുവിട്ടു. കുറേപ്പെരെ തിരിച്ചെടുത്തു . വൈദ്യുതോൽപാദന പ്ലാന്‍റിൽ നിന്ന് പിരിച്ചുവിട്ടത് 200 പേരെ. ജനം അലറിയതോടെ അവരെയും തിരിച്ചെടുത്തു. ‘ജനങ്ങളോട് പ്രതിബദ്ധതയോ, മാനുഷിക പരിഗണനയോ ഇല്ലാത്ത രണ്ടുപേർ’ എന്ന വിമ‍ർശനമാണ് രാജ്യത്തെ ഏറ്റവും വലിയ തൊഴിലാളി യൂണിയനും ഉന്നയിക്കുന്നത്. ഇതിങ്ങനെ പോയാൽ ശരിയാവില്ലെന്നും.

Read More:  ഇസ്രയേല്‍ – ഹമാസ് വെടിനിര്‍ത്തൽ; മൃതദേഹ കൈമാറ്റം ശക്തി പ്രകടനമാക്കി ഹമാസ്, വേദനയായി ക്ഫിറും ഏരിയലും

പ്രവർത്തനം തുടങ്ങി റിവോൾവിംഗ് ഡോർ 

അതേസമയം വൈറ്റ്ഹൗസിന്‍റെ റിവോൾവിംഗ് ഡോർ പ്രവർത്തിച്ച് തുടങ്ങിയിട്ടുണ്ട്. ബൈഡന്‍റെ കാലത്തെ ഉദ്യോഗസ്ഥർക്കാണ് വെട്ട്. ജോയിന്‍റ്സ് ചീഫ് ഓഫ് സ്റ്റാഫ്സ് ചെയർമാന്‍ ജനറൽ ചാൾസ് സിക്യു ബ്രൗൺ പുറത്തായി. ദേശീയ സുരക്ഷയിൽ പ്രസിഡന്‍റിനും പ്രതിരോധ സെക്രട്ടറിയ്ക്കും ഉപദേശങ്ങൾ നൽകുന്നതായിരുന്നു ചുമതല. ജനറൽ ബ്രൌണിന്‍റെ വോക്ക് (Woke)ചായ്‍വാണ് കാരണം. പിന്നാലെ നാവികസേനയിലെ  ആദ്യത്തെ വനിതാ മേധാവി അഡ്മിറൽ ലിസ ഫ്രാഞ്ചെട്ടി, വ്യോമസേനയുടെ വൈസ് ചീഫ് ഓഫ് സ്റ്റാഫ് ജനറൽ ജിം സ്ലിഫ് എന്നിവരും പിന്നാലെ പുറത്തായി.

രണ്ട് ജെൻഡറുകളെയുള്ളൂ, സ്ത്രീയും പുരുഷനും എന്ന നയവും നടപ്പാക്കിത്തുടങ്ങിയിട്ടുണ്ട്.  എച്ച്ബിഒയുടെ പ്രശസ്തമായ യൂഫോറിയയിലെ (Euphoria) ട്രാൻസ് ജെൻഡർ താരം ഹണ്ടർ ഷാഫറിന്‍റെ പാസ്പോർട്ടിൽ ഇപ്പോൾ ‘പുരുഷൻ’ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പഴയ പാസ്പോർട്ടിൽ ‘സ്ത്രീ’ എന്നായിരുന്നു.  മാറ്റങ്ങളെല്ലാം നടപ്പാവുകയാണ്. പക്ഷേ, കുമിള പോലെ എതിർപ്പുകളും ഉയരുന്നു. എന്താവും അവസാനം എന്നാണിനി അറിയാനുള്ളത്.
 

By admin