ഈസി ആന്‍ഡ് ടേസ്റ്റി പ്രോൺസ് ഫ്രൈ തയ്യാറാക്കാം; റെസിപ്പി

ഈസി ആന്‍ഡ് ടേസ്റ്റി പ്രോൺസ് ഫ്രൈ തയ്യാറാക്കാം; റെസിപ്പി

രുചിക്കാലം’ വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

ഈസി ആന്‍ഡ് ടേസ്റ്റി പ്രോൺസ് ഫ്രൈ തയ്യാറാക്കാം; റെസിപ്പി

 

ഉച്ചയ്ക്ക് ഊണ്‍ സ്പെഷ്യലാക്കാന്‍ നല്ല ടേസ്റ്റി പ്രോണ്‍സ് ഫ്രൈ തയ്യാറാക്കിയാലോ? 

വേണ്ട ചേരുവകൾ

പ്രോൺസ്- അര ക്കിലോ 
മഞ്ഞൾപൊടി – 1/4 ടീസ്പൂൺ 
മുളകുപൊടി -1 ടേബിൾ സ്പൂൺ 
കുരുമുളകുപൊടി – 1/2 ടീസ്പൂൺ 
ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ് -1 ടീസ്പൂൺ 
വിനാഗിരി/നാരങ്ങാ നീര് – 1 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

കഴുകി വൃത്തിയാക്കിയ പ്രോൺസിലേയ്ക്ക് മഞ്ഞൾപൊടി, മുളകുപൊടി, കുരുമുളകുപൊടി, ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ്, വിനാഗിരി/നാരങ്ങ നീര് , ഉപ്പ് എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കണം. ഇതൊരു 15 – 30 മിനിറ്റ് അരപ്പ് പിടിക്കാനായിട്ട് മാറ്റിവയ്ക്കണം. അതിനുശേഷം ഒരു പാനിൽ എണ്ണ ഒഴിച്ച് പ്രോൺസ് ഇതിലേയ്ക്ക് ഇടാം. ഓരോ വശവും മിനിമം മൂന്ന് മിനിറ്റ് വീതം വേവുന്നതുപോലെ തിരിച്ചും മറിച്ചും ഇടണം. ഗോൾഡൻ ബ്രൗൺ കളർ ആകുന്നതോടെ നമ്മുടെ ടേസ്റ്റി പ്രോൺസ് ഫ്രൈ റെഡി. മീഡിയം ടു- ലോ ഫ്രെയിമിൽ പാചകം ചെയ്യാൻ ശ്രദ്ധിക്കണേ. 

 
 
 

 
 
 
 
 

 
 

 
 
 

 
 

A post shared by Ansa_Merrin (@foodie_merrin)

 

Also read: ആരെയും കൊതിപ്പിക്കുന്ന രുചിയില്‍ കൂന്തൾ നിറച്ചത് തയ്യാറാക്കാം; റെസിപ്പി

By admin