ആന്റണി പെരുമ്പാവൂരിന് നൽകിയ നോട്ടീസ് പിൻവലിക്കും; സമരത്തിന് മുൻപ് സമവായ ചർച്ച, സര്‍ക്കാരിനെ കാണാന്‍ സംഘടനകള്‍
കൊച്ചി: സമരത്തിനു മുൻപ് സമവായ ചർച്ചയ്ക്ക് സിനിമാ സംഘടനകൾ. സംഘടനകൾ സംയുക്തമായി സർക്കാരിനെ കാണും. അടുത്തയാഴ്ച തന്നെ കൂടിക്കാഴ്ച്ച നടത്താനാണ് നീക്കം. നികുതി കുറയ്ക്കുന്നത് ഉൾപ്പെടെ യോഗത്തിൽ ചർച്ച ചെയ്യും. ആന്റണി പെരുമ്പാവൂരിന് നൽകിയ നോട്ടീസ് പിൻവലിക്കുമെന്നും കേരള ഫിലിം ചേംമ്പർ അറിയിച്ചു. ചേംമ്പർ യോഗം മാർച്ച് 5ന് ചേരും.