കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് മഹാകുംഭത്തെ മൃത്യു കുംഭം എന്ന് വിളിച്ചിരുന്നു. ഇപ്പോള്‍ വീണ്ടും ടിഎംസി നേതാവ് ഇക്കാര്യത്തില്‍ വിവാദ പ്രസ്താവന നടത്തിയിരിക്കുകയാണ്.
144 വര്‍ഷങ്ങള്‍ക്ക് ശേഷമല്ല പ്രയാഗ്രാജില്‍ മഹാ കുംഭമേള നടക്കുന്നതെന്ന് മമത ബാനര്‍ജി പറഞ്ഞു.
‘മഹാകുംഭ് 12 വര്‍ഷത്തിലൊരിക്കല്‍ സംഘടിപ്പിക്കാറുണ്ട്. 144 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇത് സംഭവിക്കുന്നതെന്ന് പറയുന്നത് തീര്‍ത്തും തെറ്റാണ്. എനിക്കറിയാവുന്നിടത്തോളം, ഇത് 2014 ലും സംഭവിച്ചിരുന്നു. 144 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കുംഭമേള സംഘടിപ്പിക്കുന്നത് എന്ന വാദം ശരിയല്ല. മമത ബാനര്‍ജി പറഞ്ഞു
ടിഎംസി നേതാവിന്റെ പ്രസ്താവന അവരുടെ ഹിന്ദു വിരുദ്ധ രാഷ്ട്രീയ അജണ്ട തുറന്നുകാട്ടുന്നുവെന്ന് ബിജെപി പറഞ്ഞു.
‘അവര്‍ ആവര്‍ത്തിച്ച് നല്‍കുന്ന തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് തോന്നുന്നവെന്ന് ബിജെപി നേതാവ് സുവേന്ദു അധികാരി പറഞ്ഞു.
സനാതന ധര്‍മ്മത്തിലെ പവിത്രമായ സംഭവങ്ങളെ ദുര്‍ബലപ്പെടുത്താനും അപമാനിക്കാനുമുള്ള ശ്രമം നടക്കുന്നുണ്ട്, അവരുടെ പ്രീണന രാഷ്ട്രീയവും അതിനെ സ്വാധീനിക്കുന്നുണ്ട്, അദ്ദേഹം പറഞ്ഞു.