വാട്ടർഫോർഡിൽ കൗമാരക്കാരിയോട് അപമര്യാദയായി പെരുമാറിയ കേസിൽ ടാക്‌സി ഡ്രൈവറായ പാറ്റ് സ്കാഹിലിന് (59) €900 പിഴ ചുമത്തി കോടതി.
ഗ്രീൻഫീൽഡിലെ ബീച്ച് ഡ്രൈവില്‍ നിന്നുള്ള സ്കാഹിൽ. 2015ലെ ടാക്‌സി നിയമത്തിലെ സെക്ഷൻ 38 (5)(a) ലംഘിച്ചതിനാണ് കോടതിയുടെ നടപടി. ഈ നിയമം ടാക്‌സി ഡ്രൈവർമാർ യാത്രക്കാരോട് ബഹുമാനത്തോടെ പെരുമാറണമെന്നത് ഉറപ്പാക്കുന്നു.
2023 ജനുവരി 29-നു ഞായറാഴ്ചയാണ് സംഭവം നടന്നത്. വാട്ടർഫോർഡ് സിറ്റിയിൽ ജോലി ചെയ്തു വരുന്ന പെണ്‍കുട്ടി വീട്ടിലേക്ക് പോകാൻ റാപ്പിഡ് കാബ്‌സ് വഴി ടാക്‌സി വിളിച്ചു. സ്കാഹിലിന്‍റെ ടാക്‌സി കാറിന്റെ പിൻസീറ്റിൽ കയറിയ പെണ്‍കുട്ടിയോട് യാത്രക്കിടയില്‍ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തുകയും, ഫോണില്‍ അശ്ലീല വീഡിയോകള്‍ കാണിക്കുകയും ചെയ്തു.
ഈ സംഭവത്തെ തുടർന്ന്, യുവതി പരാതി നൽകുകയും, സ്കാഹിലിനെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. അന്വേഷണത്തില്‍, സ്കാഹിൽ യുവതിയോട് അപമര്യാദയായി പെരുമാറിയതായി കണ്ടെത്തി. ഇതിന് ശിക്ഷയായി 900 യൂറോ പിഴ ചുമത്തിയതായി ജഡ്ജി ജെന്നിഫർ ഒ’ബ്രൈൻ വിധിച്ചു.