വയോധികനെ വീട്ടിൽ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി
കോഴിക്കോട്: താമരശ്ശേരി ഈങ്ങാപ്പുഴയില്‍ വയോധികനെ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. ഈങ്ങാപ്പുഴ മമ്മുണ്ണിപ്പടിയില്‍ നാരായണന്‍ (83) ആണ് മരിച്ചത്. കുടുംബവുമായി ബന്ധമില്ലാതെ തനിച്ച് കഴിയുകയായിരുന്നു. സഹോദരന്‍ വീട്ടിലെത്തിയപ്പോഴാണ് നാരായണനെ വിഷം കഴിച്ചു മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം