അബുദാബി: റംസാൻ ആഘോഷം പൊടിപൊടിക്കാൻ ഒരുങ്ങുകയാണ് യുഎഇ. ഇതിനായി ഏകദേശം 644 പ്രധാന ഔട്ട്‌ലെറ്റുകളാണ് ഉല്പന്നങ്ങൾക്ക് വമ്പൻ ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. 10,000-ത്തിലേറെ ഉത്പന്നങ്ങൾക്ക് 50 ശതമാനത്തിലേറെ വിലക്കിഴിവാണ് ലഭിക്കുക. വിശുദ്ധമാസത്തിലെ ഈ ഓഫർ പ്രഖ്യാപനങ്ങൾ നടത്തിയത് യുഎഇ സാമ്പത്തികമന്ത്രാലയമാണ്.
5500 ഉത്പന്നങ്ങൾക്ക് 65 ശതമാനം കിഴിവാണ് ലുലു ഹൈപ്പർമാർക്കറ്റ് പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ കുറച്ചുമാസമായി യുഎഇയിലേക്ക് ഭക്ഷ്യവസ്തുക്കളുടെ വലിയ ഇറക്കുമതിയാണ് ഉണ്ടായിരിക്കുന്നത്. അൽ അവീർ മാർക്കറ്റിലേക്ക് പ്രതിദിനം 15,000 ടണ്ണും അബുദാബിയിലേക്ക് പ്രതിദിനം 6000 ടൺ ഭക്ഷ്യവസ്തുക്കളുമാണ് ഇറക്കുമതി ചെയ്യുന്നതെന്നും മന്ത്രാലയത്തിലെ ഉപഭോക്തൃസംരക്ഷണ, വാണിജ്യനിയന്ത്രണ ഡയറക്ടർ സുൽത്താൻ ഡാർവിഷ് പറഞ്ഞു.
അടുത്തിടെ യുഎഇയിൽ ഒമ്പത് ഭക്ഷ്യവസ്തുക്കളുടെ വിലയിൽ വർദ്ധനവുണ്ടാകുമെന്ന് അറിയിച്ചിരുന്നു. അവശ്യവസ്തുക്കളുടെ വില ഉയർത്തുന്നില്ലെന്നുറപ്പാക്കാൻ കർശനപരിശോധനകളും നടക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു. റംസാനിൽ പ്രാദേശിക വിതരണം തടസ്സപ്പെടാതിരിക്കാനുള്ള എല്ലാ നടപടികളും ഉറപ്പാക്കുമെന്നും വൃത്തങ്ങൾ അറിയിച്ചു.
റംസാൻ മാസങ്ങളിൽ രാജ്യത്ത് നിയലംഘനങ്ങൾ നടക്കുന്നുണ്ടോ എന്ന് ഉറപ്പാക്കാൻ വിവിധയിടങ്ങളിലായി പരിശോധനകൾ നടത്തും. ഈ വർഷം ഇതുവരെ മന്ത്രാലയം 768 പരിശോധനാ കാമ്പയിനുകളാണ് നടത്തി. ഇതുവഴി കാർഷോറൂമുകളിൽ വ്യാജ സ്പെയർപാർട്‌സുൾപ്പെടെ 8399 നിയമലംഘനങ്ങളാണ് പരിശോധനയിൽ കണ്ടെത്താനായത്. ഓൺലൈൻ പ്ലാറ്റ്‌ഫോമുകളുടെ വിശ്വാസ്യതയും ഇക്കൂട്ടത്തിൽ പരിശോധിക്കുന്നുണ്ട്.
കൃത്രിമത്വം, ഗുണനിലവാരപ്രശ്നങ്ങൾ, തട്ടിപ്പുകൾ എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ ടോൾ ഫ്രീ നമ്പറായ 8001222 വഴിയോ സാമ്പത്തികമന്ത്രാലയത്തിന്റെ സാമൂഹികമാധ്യമ പ്ലാറ്റ്ഫോമുകൾ വഴിയോ റിപ്പോർട്ടുചെയ്യണമെന്നും പൊതുജനങ്ങൾക്ക് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കഴിഞ്ഞവർഷം മന്ത്രാലയത്തിന് 1891 ഉപഭോക്തൃപരാതികളാണ് ലഭിച്ചത്. അതിൽ 93 ശതമാനവും സമയബന്ധിതമായി വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും സുൽത്താൻ ഡാർവിഷ് അറിയിച്ചു.
https://i0.wp.com/eveningkerala.com/wp-content/uploads/2022/07/cropped-ev-logo.jpg?fit=32%2C32&ssl=1
evening kerala news
eveningkerala news
eveningnews malayalam
gulf
malayalam news
Middle East
PRAVASI NEWS
ramadan
TRENDING NOW
കേരളം
ദേശീയം
വാര്‍ത്ത