ന്യൂദില്ലി: എൻഡിഎ ഘടകകക്ഷിയായ രാഷ്ട്രീയ ലോക് മോർച്ചയുടെ (RLM) നിലവിലുള്ള സംസ്ഥാന സമിതി പിരിച്ചുവിട്ടു.
സംസ്ഥാന സമിതി പുന:സംഘടിപ്പിക്കുന്നതിൻ്റെ ഭാഗമായി പാർട്ടിയുടെ പൂർണ്ണ ചുമതലയുള്ള പുതിയ സംസ്ഥാന പ്രസിഡണ്ടായി നിലവിൽ ദേശീയ ജനറൽ സെക്രട്ടിയായി പ്രവർത്തിക്കുന്ന ഡോ. ബിജു കൈപ്പാറേടനെ പാർട്ടി നാഷണൽ പ്രസിഡണ്ട് ഉപേന്ദ്ര സിംഗ് കുശ്വാഹ എംപി നിയമിച്ചു.
ആർഎൽഎം ദേശീയ സെക്രട്ടറി ജനറൽ മാധവ് ആനന്ദ് വാർത്താക്കുറിപ്പിൽ അറിയിച്ചതാണ് ഇക്കാര്യം. ഡോ. കൈപ്പാറേടൻ കഴിഞ്ഞ ഒരു വർഷമായി പാർട്ടിയുടെ കേരള ഘടകം പ്രസിഡണ്ടിൻ്റെ താൽക്കാലിക ചുമതല നിർവഹിച്ചു വരികയായിരുന്നു.
നിലവിലുള്ള സംസ്ഥാന സമിതി ഇല്ലാതായ സാഹചര്യത്തിൽ മറ്റു സംസ്ഥാന ഭാരവാഹികളെ കൂടിയാലോചനയിലൂടെ വൈകാതെ നിശ്ചയിക്കുമെന്ന് സംസ്ഥാന പ്രസിഡണ്ടായി ചുമതലയേറ്റ ഡോ. ബിജു കൈപ്പാറേടൻ അറിയിച്ചു.