നാഗ്‌പൂർ: രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലിൽ ഒന്നാം ദിനം കേരളത്തിനു മുന്നിൽ ആദ്യം തകർന്നെങ്കിലും തിരിച്ചടിച്ച് വിദർഭ.
ഏറ്റവും ഒടുവിൽ റിപ്പോർട്ട് ലഭിക്കുമ്പോൾ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 50 ഓവറിൽ 161 റൺസ് എന്ന നിലയിലാണ്. ഡാനിഷ് മലേവാറും (99*), കരുൺ നായരുമാണ് (47*) ക്രീസിൽ. 

നാഗ്‌പൂരിലെ വിദർഭ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ ടോസ് നേടിയ കേരളം വിദർഭയെ ബാറ്റിംഗിനയക്കുകയായിരുന്നു. 

ഇന്നിംഗ്‌സിലെ രണ്ടാം പന്തിൽ ഓപ്പണർ പാർഥ് രേഖഡെയെ എം ഡി നിധീഷ് എൽബിയിൽ കുടുക്കി. 
രണ്ട് പന്ത് ക്രീസിൽ നിന്ന പാർഥിന് അക്കൗണ്ട് തുറക്കാനായില്ല. പിന്നാലെ ഇന്നിംഗ്‌സിലെ ഏഴാം ഓവറിലെ മൂന്നാം പന്തിൽ വൺഡൗൺ ബാറ്റർ ദർശൻ നാൽക്കണ്ടെയെയും പറഞ്ഞയച്ച് നിധിഷ് വിദർഭക്ക് ഇരട്ട പ്രഹരം നൽകി.

എൻ പി ബേസിലിനായിരുന്നു ക്യാച്ച്. 21 പന്ത് ക്രീസിൽ ചിലവഴിച്ചിട്ടും ദർശന് ഒരു റണ്ണേ നേടാനായുള്ളൂ. 

പിടിച്ചുനിൽക്കാൻ ശ്രമിച്ച സഹ ഓപ്പണർ ധ്രുവ് ഷോറെയെ, ഏദൻ ആപ്പിൾ ടോം വിക്കറ്റിന് പിന്നിൽ മുഹമ്മദ് അസറുദ്ദീൻറെ കൈകളിലെത്തിച്ചതോടെ വിദർഭ കൂട്ടത്തകർച്ചയിലായി. ഇന്നിംഗ്‌സിലെ 13-ാം ഓവറിലായിരുന്നു ഈ വിക്കറ്റ്. 
35 ബോളുകൾ ക്രീസിൽ നിന്ന ധ്രുവ് 16 റൺസേ പേരിലാക്കിയുള്ളൂ. ഇതോടെ വിദർഭ 12.5 ഓവറിൽ 24-3 എന്ന നിലയിൽ പ്രതിരോധത്തിലായി.

ഒന്നാം സെഷനിൽ 32 ഓവർ പൂർത്തിയാക്കി മത്സരം ഉച്ചഭക്ഷണത്തിന് പിരിഞ്ഞപ്പോൾ വിദർഭ 81-3 എന്ന നിലയിലായിരുന്നു. 

ഇടവേളയ്ക്ക് ശേഷം രണ്ടാം സെഷനിൽ കാലുറപ്പിക്കാനുള്ള ശ്രമത്തിലാണ് വിദർഭ ബാറ്റർമാർമാരായ ഡാനിഷ് മലേവാറും കരുൺ നായരും. 141 റൺസ് പാർട്‌ണർഷിപ്പ് ഇതിനകം ഡാനിഷും കരുണും പിന്നിട്ടുകഴിഞ്ഞു. 

By admin

Leave a Reply

Your email address will not be published. Required fields are marked *