കോട്ടയം: മുണ്ടക്കയം പോലീസ് സ്റ്റേഷന് ആധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടം ഒരുങ്ങുന്നു. മൂന്നു നിലകളിലായി ആകെ 7000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടമാണ് നിര്‍മ്മിക്കുന്നത്.

നിര്‍മാണത്തിന് 2.10 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ അറിയിച്ചു. ഗ്രൗണ്ട് ഫ്ലോറില്‍ ലോ ആന്‍ഡ് ഓര്‍ഡര്‍ വിഭാഗവും, എസ്.എച്ച് ഒ റൂം, എസ്.ഐ റൂം, റൈറ്റര്‍ റൂം,കമ്പ്യൂട്ടര്‍ റൂം എന്നിവയും, ട്രാന്‍സ്ജെന്‍ഡര്‍ ലോക്കപ്പ് ഉള്‍പ്പെടെ മൂന്ന് ലോക്കപ്പുകളും, വിസിറ്റേഴ്സ് റൂം, പാര്‍ക്കിങ് ഏരിയ, വിസിറ്റേഴ്സ് ടോയ്ലറ്റ് ,അംഗ പരിമിതര്‍ക്ക് വേണ്ടിയുള്ള ടോയ്ലറ്റ്, ആംസ് റൂം മുതലായവയുമാണ് ഉള്ളത്. 

ഒന്നാമത്തെ നിലയില്‍ ്രൈകം സെക്ഷന്‍ വിഭാഗം പ്രവര്‍ത്തിക്കുന്നതിനുള്ള സൗകര്യങ്ങളാണ് ഒരിക്കിയിരിക്കുന്നത്. അതില്‍ ക്രൈം എസ് ഐ റൂം, എ എസ് ഐ റൂം, മറ്റ് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഓഫീസ് റൂമുകള്‍, ഇന്ററോഗ്ഷന്‍ റൂം, തൊണ്ടി റൂം,റെക്കോര്‍ഡ് റൂം, ടോയ്ലറ്റുകള്‍ മുതലായവയും,രണ്ടാം നിലയില്‍ ജനമൈത്രി ഹാള്‍, റിക്രിയേഷന്‍ റൂം,പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഉള്ള വിശ്രമ മുറികള്‍ എന്നിവയുമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത് ഗവണ്‍മെന്റ് ഏജന്‍സിയായ കേരള പോലീസ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന് ആണ് നിര്‍മ്മാണ ചുമതല. 
ഒരു വര്‍ഷത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തീകരിക്കുന്നതിനാണ് ലക്ഷ്യം വെച്ചിരിക്കുന്നത്. നിലവിലുള്ള പോലീസ് സ്റ്റേഷന് സമീപത്ത് തന്നെയാണു പുതിയ പോലീസ് സ്റ്റേഷന്‍ നിര്‍മ്മാണത്തിന് സ്ഥലം നിശ്ചയിച്ചിട്ടുള്ളത്. മുണ്ടക്കയം പോലീസ് സ്റ്റേഷന്‍ നിര്‍മാണത്തിന് 2 കോടി 10 ലക്ഷം രൂപ അനുവദിച്ച മുഖ്യമന്ത്രിയെ അഭിനന്ദിക്കുന്നതായും എം.എല്‍.എ അറിയിച്ചു .
കെട്ടിട നിര്‍മ്മാണത്തിന്റെ ശിലാസ്ഥാപന ചടങ്ങ് മാര്‍ച്ച് ഒന്നിനു വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. ജില്ലയുടെ ചുമതലയുള്ള മന്ത്രി വി.എന്‍വാസവന്‍ അധ്യക്ഷനാകും. ആന്റോ ആന്റണി എം.പി, സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ്, എ.ഡി.ജി.പി മനോജ് എബ്രഹാം, സൗത്ത് സോണ്‍ ഐജി ശ്യാം സുന്ദര്‍, എറണാകുളം റെയിഞ്ച് ഡിഐജി സതീഷ് ബിനോ, ജില്ലാ പോലീസ് മേധാവി ഷാഹുല്‍ഹമീദ് ഐപിഎസ്, ഡിവൈ.എസ്.പി എം. അനില്‍കുമാര്‍ തുടങ്ങി പോലീസ് സേനയിലെ ഉന്നത ഉദ്യോഗസ്ഥരും, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും ചടങ്ങില്‍ സംബന്ധിക്കും.

അതേസമയം, പോലീസ് സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്ന സ്ഥലം ദേവസ്വം ബോര്‍ഡിന്റെ ഉടമസ്ഥതയില്‍ ഉള്ളതാണെന്ന് ദേവസം ബോര്‍ഡ് വാദിക്കുന്നു. ദേവസ്വം വകുപ്പിന്റെ കീഴിലുള്ള ഏക്കറുകണക്കിനു ഭൂമിയില്‍നിന്ന് 75 സെന്റ് സ്ഥലം മുമ്പ് പോലീസ് സ്റ്റേഷന്‍ നിര്‍മിക്കാനും മറ്റും വിട്ടുനല്‍കുകയായിരുന്നു. എന്നാല്‍, ഇതിന്റെ ഉടമസ്ഥാവകാശം ദേവസ്വം വിട്ടുനല്‍കിയിട്ടില്ല. 

ഇപ്പോഴും പോലീസ് സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്ന സ്ഥലം ദേവസ്വം ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ളതാണ്. ഇങ്ങനെയിരിക്കെ മുമ്പ് ക്വാര്‍ട്ടേഴ്സ് പ്രവര്‍ത്തിച്ചിരുന്ന സ്ഥലത്ത് പുതിയ പോലീസ് സ്റ്റേഷന്‍ നിര്‍മിക്കാനായി പ്രാഥമിക നടപടിയുമായി പോലീസ് മുന്നോട്ടു പോവുകയാണ്. ഇതിനു പോലീസിന് അവകാശമില്ലെന്നുമാണു ദേവസ്വം ബോര്‍ഡ് നിലപാട്.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed