പാലക്കാട് : പാലക്കാട് ടൗൺ നോർത്ത് മണ്ഡലം മഹിളാ കോൺഗ്രസ്സ് കമ്മിറ്റി മഹിളാ കോൺഗ്രസ്സ് സാഹസ് യാത്രയുടെ പ്രചരണാർത്ഥം കൊടിമരം സ്ഥാപിച്ചു. ഡി.സി.സി പ്രസിഡൻ്റ് എ. തങ്കപ്പൻ പതാക ഉയർത്തി ഉദ്ഘാടനം നിർവ്വഹിച്ചു.
മഹിള കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് ഐ.ഷക്കീല അദ്ധ്യക്ഷത വഹിച്ചു, ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് സി.വി സതീഷ്, മണ്ഡലം പ്രസിഡൻ്റ് രമേശ് പുത്തൂർ, നേതാക്കളയ ഹരിദാസ് മച്ചിങ്ങൽ, ഷെറീഫ് റഹ്മാൻ, റിയാസ് ഒലവക്കോട്,
എച്ച്.ആഷിഖ്, എ.അസീസ്, എം.ഉമ്മർ ഫാറൂഖ്, വി. ജ്യോതി മണി, സാവിത്രി വത്സൻ, പുഷ്പലത നമ്പ്യാർ, ഉഷ പാലാട്ട്, രാധ ശിവദാസ്, ഷെറീന .എസ്, കെ.സുഹറ, റഷീദ ഷാജഹാൻ, സജിത.കെ ,വിനീഷ വില്യംസ്, വൈ. ഫിൽവ തസ്നി, സുനിത ഉസ്മാൻ , എൻ.ചന്ദ്രകല എന്നിവർ പ്രസംഗിച്ചു