ടൊറേന്റോ: ലോക വ്യവസായ ഭീമന്‍ ഇലോണ്‍ മസ്കിന്‍റെ പൗരത്വം റദ്ദാക്കണമെന്നുള്ള പെറ്റീഷനില്‍ 150000 അധികം ക്യനേഡിയന്‍ പൗരന്‍മാര്‍ ഒപ്പുവച്ചു. പാര്‍ലമെന്‍ററി പെറ്റീഷനിലാണ് 150000ല്‍ അധികം ക്യനേഡിയന്‍ പൗരന്‍മാര്‍ ഒപ്പുവച്ചത്.
സ്വതന്ത്ര രാഷ്ട്രമായ ക്യാനഡയെ തങ്ങളുടെ 51~ാമത്തെ രാജ്യമായി മാറ്റുമെന്ന് ഭീഷണിപ്പെടുത്തുന്ന ഡോണള്‍ഡ് ട്രംപുമായുള്ള സഹകരണമാണ് പൗരത്വം റദ്ദാക്കമണമെന്ന ആവശ്യത്തിലേക്ക് നയിച്ചത്. ന്യൂ ഡെമോക്രാറ്റ് പാര്‍ലമെന്‍ററി അംഗവും മസ്കിന്‍റെ കടുത്ത എതിരാളിയുമായ ചാര്‍ലി ആംഗസിന്‍റെ നേതൃത്വത്തില്‍ ബ്രിട്ടീഷ് കൊളംബിയ എഴുത്തുകാരിയായ ക്വാലിയ റീഡാണ് ക്യാനഡയിലെ ഹൗസ് ഒഫ് കോമണ്‍സില്‍ ഹര്‍ജി സമര്‍പ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. ദക്ഷിണാഫ്രിക്കയില്‍ ജനിച്ച ഇലോണ്‍ മസ്കിന് ക്യനേഡിയന്‍ പ്രവിശ്യയിലെ സസ്കാച്ചെവന്‍ പ്രവിശ്യയില്‍ ജനിച്ച മാതാവില്‍ നിന്നാണ് ക്യനേഡിയന്‍ പൗരത്വം ലഭിക്കുന്നത്.
ജനുവരി 20 ന് യു.എസ് പ്രസിന്‍റ് പദവിയിലെത്തിയ ട്രംപിന്‍റെ നിര്‍ദേശ പ്രകാരം ക്യാനഡയുടെ പരമാധികാരം പിടിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ക്ക് മസ്ക് നേതൃത്വം നല്‍കി വരികയാണ്. ട്രംപിന്‍റെ ഉപദേശകനായി പ്രവര്‍ത്തിച്ച് ക്യാനഡയുടെ ദേശീയ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി മസ്ക് പ്രവര്‍ത്തിക്കുന്നുവെന്നാണ് പെറ്റീഷനിലുള്ളത്. ഒപ്പം ക്യാനഡയുടെ പരമാധികാരത്തെ തകര്‍ക്കാന്‍ ട്രംപിനൊപ്പം പ്രവര്‍ത്തിക്കുന്ന മസ്കിന്‍റെ പൗരത്വം പിന്‍വലിക്കാനും ആവശ്യപ്പെടുന്നു.