വാഷിങ്ടൻ: നാഷനൽ ഇന്റലിജൻസ് ഡയറക്ടർ തുളസി ഗബ്ബാർഡും എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേലും ഫെഡറൽ ജീവനക്കാരോട് ഇലോൺ മസ്‌കിന്റെ ഇമെയിൽ അവഗണിക്കാൻ നിർദേശിച്ചതായി റിപ്പോർട്ട്. ഇലോൺ മസ്‌ക് ഇമെയിലിൽ ജീവനക്കാർ അഞ്ചു കാര്യങ്ങൾ പട്ടികപ്പെടുത്തുകയോ അനുസരിക്കാത്ത പക്ഷം രാജിവയ്ക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഈ ഇമെയിൽ ലക്ഷക്കണക്കിന് ഫെഡറൽ ജീവനക്കാർക്ക് അയച്ചതോടെതാണ് ഗബ്ബാർഡും സന്ദേശം അയച്ചത്.
ഈ ഇമെയിലിലെ നിർദേശം അനുസരിക്കേണ്ട കാര്യമില്ല. മറിച്ച് ഇത് അവഗണിക്കേണ്ടതാണെന്നതാണ് ഔദ്യോഗിക നിർദേശമെന്നാണ് ഗബ്ബാർഡിന്റെ സന്ദേശം. എഫ്ബിഐയുടെ പ്രവർത്തനങ്ങൾക്ക് വിദേശികളോ സ്വകാര്യ വ്യക്തികളോ മേൽനോട്ടം വഹിക്കാൻ കഴിയില്ലെന്ന് എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ അറിയിച്ചു.
ഇക്കാര്യത്തിൽ മറ്റ് ഏജൻസികളും മൗനം പാലിച്ചതോടെ, മസ്‌കിന്റെ ഇമെയിൽ വിവാദം അമേരിക്കൻ ഭരണകൂടത്തിൽ കൂടുതൽ ചർച്ചകൾക്ക് ഇടയാക്കിയിരിക്കുകയാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *