പാലക്കാട്: മണിയാർ ജല വൈദ്യുത പദ്ധതി വൈദ്യുതി ബോർഡ് ഏറ്റെടുക്കണമെന്ന് കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എ.എം ഷിറാസ് ആവശ്യപ്പെട്ടു.
30 വർഷ കരാർ കാലവധി കഴിഞ്ഞ പദ്ധതി രാജ്യത്തെ പൊതു സ്വത്തായി കരുതി വൈദ്യുതി ബോർഡ് ഏറ്റെടുക്കണം.
യൂണിവേഴ്സൽ കാർ ബോറണ്ടത്തിന് വീണ്ടും കരാർ നീട്ടി നൽകുന്നത് മറ്റു സമാന രീതിയിലുള്ള ജലവൈദ്യുത പദ്ധതികൾ സ്വകാര്യ മേഖലയിൽ എത്തിചേരാനും നിരവധി നിയമപ്രശ്നങ്ങൾക്കും വഴി തെളിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ക്ഷമ ബത്ത ലീവ് സറണ്ടർ, പ്രോവിഡന്റ് ഫണ്ട് അടക്കമുള്ള ജീവനക്കാരുടെ എല്ലാ ആനുകൂല്യങ്ങളും ഉടൻ നൽകണമെന്നും, വൈദ്യുതി ബോർഡിന്റെ സുഖമായ പ്രവർത്തനത്തിന് മതിയായ ജീവനക്കാരെ നിയമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ (എ ഐ ടി യു സി )പാലക്കാട് ഡിവിഷൻ പ്രവർത്തകയോഗവും യാത്രയയപ്പും പരിപാടിയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ ഇ ഡബ്ല്യുഎഫ് ജില്ലാ കൗൺസിൽ ഹാളിൽ വെച്ചു നടന്ന പരിപാടിയിൽ ഡിവിഷൻ അദ്ധ്യക്ഷ കെ. ഷംല അദ്ധ്യക്ഷത വഹിച്ചു. യാത്രയയപ്പ് യോഗം കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥന സെക്രട്ടറി എം സി ആനന്ദൻ ഉദ്ഘാടനം ചെയ്തു. ഡിവിഷൻ സെക്രട്ടറി സുനിൽകുമാർ എം പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. എ ഐ ടി യു സി ജില്ലാ സെക്രട്ടറി എൻ ജി മുരളീധരൻ നായർ മുഖ്യപ്രഭാക്ഷണം നടത്തി.
ജില്ലാ ഖജാൻജി എം ഹരിദാസ്, വർക്കേഴ്സ് ഫെഡറേഷൻ ജില്ലാ അദ്ധ്യക്ഷൻ എം. രമേഷ്, ജില്ലാ സെക്രട്ടറി കൃഷ്ണദാസ്. വി, ജില്ലാ ഖജാൻജി പി.ആർ. നന്ദകുമാർ, കൗൺസിൽ അംഗങ്ങൾ ആയ എം.പ്രസാദ്, അനന്തൻ കെ എന്നിവർ സംസാരിച്ചു. ഗഫൂർ. എച്ച്, കെ സജിത്ത് ജി, ഉണ്ണികൃഷ്ണൻ കെ, എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.
കടുത്ത ഉഷ്ണം അടക്കമുള്ള കാലാവസ്ഥ വ്യതിയാനങ്ങൾ അതിജീവിക്കാനും തടസ്സ രഹിത വൈദ്യു വിതരണത്തിനുമായി മതിയായ ശ്യംഗല നവീകരണങ്ങളും മറ്റു അനുബന്ധ സംവിധാനങ്ങളും ഒരുക്കാനും ആവശ്യമായ ജീവനക്കാരെ നിയമിക്കാനും നിലവിലുളളവർക്ക് സ്ഥാനകയറ്റം നൽകണമെന്നും, ആനുകൂല്യങ്ങൾ സമയബന്ധിതമായി വിതരണം ചെയ്യണമെന്നും ഡിവിഷൻ പ്രവർത്തകയോഗം മാനേജ്മെന്റിനോട് ആവശ്യപ്പെട്ടു.