കൊച്ചി: ഇന്ത്യയിലെ പ്രമുഖ സ്വകാര്യ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളിലൊന്നായ ബജാജ് അലയന്‍സ് ലൈഫ്, ബ്ലോക്ക്ഡ് എമൗണ്ട് സൗകര്യത്തിലൂടെയുള്ള ബിമ (ബിമ-എഎസ്ബിഎ) സംവിധാനവുമായി പ്രവര്‍ത്തനം ആരംഭിക്കുന്ന ആദ്യ ഇന്‍ഷുറന്‍സ് കമ്പനിയായി മാറി.

പ്രവര്‍ത്തനം എളുപ്പമാക്കുക, പോളിസി ഉടമകള്‍ക്ക് കൂടുതല്‍ സൗകര്യങ്ങളും സുതാര്യതയും ഉറപ്പാക്കുക, ഇന്‍ഷുറന്‍സ് പ്രീമിയം പേയ്മെന്‍റ് പ്രക്രിയ ലളിതമാക്കുക എന്നിവ ലക്ഷ്യമിട്ടുള്ള ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്‍റ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (ഐആര്‍ഡിഎഐ) നീക്കങ്ങളുമായി ഒത്തുപോകുന്നതാണ് പുതിയ സൗകര്യം.  

പ്രീമിയം അടയ്ക്കുന്നത് കൂടുതല്‍ സുഗമവും ഉപഭോക്തൃ സൗഹൃദമാക്കുന്നതില്‍ ബിമ-എഎസ്ബിഎ ഒരു സുപ്രധാന മുന്നേറ്റമാണ്. ഈ ഐആര്‍ഡിഎഐ  സംവിധാനത്തിന് കീഴില്‍ പോളിസി ഉടമകള്‍ക്ക് യുപിഐയുടെ ഒറ്റത്തവണ മാന്‍ഡേറ്റ് (ഒടിഎം) തിരഞ്ഞെടുക്കാനും യുപിഐ വഴി അവരുടെ ബാങ്ക് അക്കൗണ്ടില്‍ ഒരു നിശ്ചിത തുക (രണ്ട് ലക്ഷം രൂപ വരെ) ബ്ലോക്ക് ചെയ്യാനും സാധിക്കും. ഇന്‍ഷുറന്‍സ് കമ്പനി അണ്ടററൈറ്റിംഗ് പ്രക്രിയ പൂര്‍ത്തിയാക്കി പ്രൊപ്പോസല്‍ അംഗീകരിക്കാന്‍ തീരുമാനിച്ചാല്‍ മാത്രമേ ഈ തുക അക്കൗണ്ടില്‍ നിന്ന് ഡെബിറ്റ് ചെയ്യുകയുള്ളു.
14 ദിവസത്തിനുള്ളില്‍ അപേക്ഷ പ്രോസസ്സ് ചെയ്തില്ലെങ്കിലോ നിര്‍ദ്ദേശം സ്വീകരിക്കാതിരിക്കുകയോ ആയാല്‍ ബ്ലോക്ക് ചെയ്ത തുക ഉപഭോക്താവിന് തിരികെ നല്‍കും.

പോളിസി ഇഷ്യൂ ചെയ്യുന്നത് സ്ഥിരീകരിക്കുന്നതുവരെ പോളിസി വാങ്ങുന്നയാളുടെ പണം അവരുടെ ബാങ്ക് അക്കൗണ്ടില്‍ ആയിരിക്കുകയും അതിന്  പലിശ ലഭിക്കുകയും ചെയ്യും. ബജാജ് അലയന്‍സ് ലൈഫിന്‍റെ  പേയ്മെന്‍റ് പങ്കാളികളുമായി ചേര്‍ന്ന് ഈ പദ്ധതിക്ക് ഇതിനകം തുടക്കമിട്ടു.

2047-ഓടെ ‘എല്ലാവര്‍ക്കും ഇന്‍ഷുറന്‍സ്’ എന്ന ലക്ഷ്യത്തോടെ ഉപഭോക്താക്കളുടെ സൗകര്യത്തിനായി  സുതാര്യത, വിശ്വാസം, ഡിജിറ്റലൈസേഷന്‍ എന്നിവ മെച്ചപ്പെടുത്തുന്നതിന് ഐആര്‍ഡിഎഐ നടപടികള്‍ സ്വീകരിച്ച് വരുന്നതായി ബജാജ് അലയന്‍സ് ലൈഫിന്‍റെ എംഡിയും സിഇഒയുമായ തരുണ്‍ ചുഗ് പറഞ്ഞു.
ഇന്‍ഷുറന്‍സ് വ്യവസ്ഥിതി ശക്തിപ്പെടുത്തി ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ പ്രയോജനം നല്‍കുന്ന തരത്തിലാണ് ഈ നടപടികള്‍ തയ്യാറാക്കിയിരിക്കുന്നത്. ഈ ലക്ഷ്യത്തിലേക്കുള്ള   പ്രധാന നീക്കമായാണ് ബിമ-എഎസ്ബിഎയെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

ലൈഫ് ഇന്‍ഷുറന്‍സ് മേഖലയെ  കൂടുതല്‍ കാര്യക്ഷമമാകാനും പ്രക്രിയകള്‍ ലളിതമാക്കാനും ഉപഭോക്തൃ വിശ്വാസം ശക്തിപ്പെടുത്താനുമാണ് പ്രവര്‍ത്തിക്കുന്നത്. പോളിസി ഉടമകള്‍ക്ക് സുരക്ഷ, ആത്മവിശ്വാസം, സൗകര്യം എന്നിവ വര്‍ദ്ധിപ്പിക്കുന്നതിലൂടെ ബിമ-എഎസ്ബിഎ ഈ പ്രവര്‍ത്തനങ്ങളെ  കൂടുതല്‍ ശക്തിപ്പെടുത്തും.

 ഉപഭോക്താക്കള്‍ക്ക് നേരിട്ട് പ്രീമിയം അടയ്ക്കുന്നതിനുപകരം അതിനായുള്ള തുക ബ്ലോക്ക് ചെയ്യാന്‍ അവസരം നല്‍കുന്നതിനാല്‍ പോളിസി ഇഷ്യൂ ആകാത്ത പക്ഷം റീഫണ്ടുമായി ബന്ധപ്പെട്ട ആശങ്കകള്‍ പരിഹരിക്കാനും ഇത് സഹായിക്കും. ‘കസ്റ്റമര്‍ ഫസ്റ്റ്’ പ്രതിജ്ഞയുടെ ഭാഗമായി പുതിയ രീതികള്‍  തുടര്‍ച്ചയായി അവതരിപ്പിക്കുന്നതിന്‍റെ ഭാഗമാണ് ബിമ-എഎസ്ബിഎ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

By admin

Leave a Reply

Your email address will not be published. Required fields are marked *