കുവൈത്ത് സിറ്റി: സാമ്പത്തിക സഹായം വിതരണം ചെയ്യുന്നതായി അവകാശപ്പെടുന്ന ഒരു വെബ്സൈറ്റ് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നതിനെക്കുറിച്ച് മുന്നറിയിപ്പുമായി കുവൈത്ത് സെന്‍ട്രല്‍ ബാങ്ക്. 

വെബ്സൈറ്റുമായി യാതൊരു ബന്ധവുമില്ലെന്ന് ബാങ്ക് വ്യക്തമാക്കുകയും ഇതുമായി ഇടപാടുകള്‍ നടത്തുന്ന പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. 

പൗരന്മാരും പ്രവാസികളും ഉള്‍പ്പെടെ നിലവില്‍ കുവൈത്തില്‍ താമസിക്കുന്ന ഓരോ വ്യക്തിക്കും 50 കുവൈത്തി ദിനാറിന്റെ സാമ്പത്തിക സഹായം സെന്‍ട്രല്‍ ബാങ്ക് നല്‍കുന്നുണ്ടെന്നാണ് സെബ്‌സൈറ്റ് തെറ്റിദ്ധരിപ്പിക്കുന്നത്. ഇത്തരം ഒരു സംരംഭവും നിലവിലില്ലെന്ന് സെന്‍ട്രല്‍ ബാങ്ക് വ്യക്തമാക്കി. 

വ്യക്തിപരമോ സാമ്പത്തികമോ ആയ വിവരങ്ങള്‍ ഇത്തരം വഞ്ചനാപരമായ പ്ലാറ്റ്ഫോമുകളുമായി പങ്കിടുന്നത് സാമ്പത്തിക തട്ടിപ്പുകള്‍ക്ക് ഇടയാക്കുമെന്നും ഇത്തരം ഇടപാടുകള്‍  ഒഴിവാക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. നിലവില്‍ നിരവധിപേര്‍ക്ക് അബദ്ധമുണ്ടായത് കൊണ്ടാണ് ബാങ്ക് ഇത്തരമൊരു നടപടിയുമായി മുന്നോട്ട് വന്നത്.

 

By admin

Leave a Reply

Your email address will not be published. Required fields are marked *