ആലപ്പുഴ.: ആലപ്പുഴ ജില്ലയിൽ മുഹമ്മയിൽ രാജിജുവലറി ഉടമയെ പോലീസ് 6 ന്കസ്റ്റഡിയിൽ എടുത്ത് 7 ന് തെളിവെടുപ്പിന് വേണ്ടി മുഹമ്മയിലെ കടയിൽ കൊണ്ട് വന്നപ്പോൾ പോലീസ്ഭാഗത്ത് നിന്നുണ്ടായ പീഡനത്തെ തുടർന്ന് മരണപ്പെട്ട സംഭവത്തിൽ കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന്ഓൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മർച്ചന്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് ഡോ. ബി. ഗോവിന്ദൻ ഗവന്മെൻ്റിനോട് ആവശ്യപ്പെട്ടു.
ഹൈക്കോടതിയുടെ സംസ്ഥാന പോലീസ് ചീഫിൻ്റെയും നിർദ്ദേശങ്ങൾ പാ ലിക്കാതെയാണ് കടത്തുരുത്തി എസ്.എച്ച്.. ഒ പ്രവത്തിച്ചത് രാധാകൃഷ്ണൻ്റെ കുടുംബത്തിന് നീതി ലഭിക്കും വരെ സംഘടന അവരുടെ കൂടെ ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.നിയമ പോരാട്ടത്തിനായി രാധാകൃഷ്ണൻ്റെ കുടുബത്തിന്ഡോ – ബി. ഗോവിന്ദൻ രണ്ട് ലക്ഷം രൂപ നൽകുമെന്ന് അറിയിച്ചു.
രാധാകൃഷ്ണൻ്റെ മരണം സംബന്ധിച്ച് എ.കെ.ജി.എസ്.എം.എ.സംസ്ഥാന കമ്മിറ്റി ആവശ്യം ഉന്നയിച്ചുകൊണ്ട് സെക്രട്ടറിയേറ്റ് ധർണ്ണ നടത്തി.