കോട്ടയം: പാലാ മുത്തോലിയില്‍ എക്‌സൈസ് നടത്തിയ രാത്രികാല പട്രോളിങില്‍ കഞ്ചാവുമായി രണ്ടു വെസ്റ്റ് ബംഗാള്‍ സ്വദേശികള്‍ അറസ്റ്റില്‍.
മുത്തോലി,കൊഴുവങ്കുളം, ചേര്‍പ്പുങ്കല്‍, മുത്തോലി ബുള്ളറ്റ് ഷോറൂം ഭാഗങ്ങളില്‍ രാത്രികാലങ്ങളില്‍ കഞ്ചാവ് വില്‍പനയും, പരസ്യ മദ്യപാനവും നടക്കുന്നതായി അറിവ് ലഭിച്ചതിന് അടിസ്ഥാനത്തിലായിരുന്നു പരിശോധന
രണ്ടു വ്യത്യസ്ഥ കേസിലാണ് ഇരുവരും പിടിയിലായത്. ഉത്സവത്തിനു വില്‍ക്കാന്‍ കൊണ്ടുവന്നതാണു കഞ്ചാവ് എന്ന വിവരമാണ് എക്‌സൈസിന് ലഭിച്ചത്.
കഞ്ചാവ് ഇടപാട് നടത്തി വന്ന ദുലാല്‍ എന്ന വെസ്റ്റ് ബംഗാള്‍ സ്വദേശിയെ ഇയാള്‍ താമസിച്ചിരുന്ന മുത്തോലിയിലെ റൂമിനു സമീപത്തുനിന്നും 200 ഗ്രാം കഞ്ചാവുമായി പാലാ എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ദിനേശിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു.
എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഫിലിപ്പ് തോമസിന്റെ നേതൃത്വത്തില്‍ നടത്തിയ മറ്റൊരു പരിശോധനയില്‍ 100 ഗ്രാം കഞ്ചാവുമായി സഞ്ജയ് ബാരിക് എന്ന വെസ്റ്റ് ബംഗാള്‍ സ്വദേശി മുത്തോലി കൊടുങ്ങൂര്‍ റോഡില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന് സമീപത്തുനിന്ന് അറസ്റ്റിലായി
റെയ്ഡുകളില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ജയദേവന്‍ ആര്‍, ഹരികൃഷ്ണന്‍, അക്ഷയ് കുമാര്‍, എക്‌സൈസ് ഡ്രൈവര്‍ സുരേഷ് ബാബു എന്നിവര്‍ പങ്കെടുത്തു