ചെന്നൈ: ജനസംഖ്യാ സെന്‍സസ് അടിസ്ഥാനമാക്കി അതിര്‍ത്തി നിര്‍ണ്ണയം നടത്തിയാല്‍ തമിഴ്നാടിന് എട്ട് ലോക്സഭാ സീറ്റുകള്‍ നഷ്ടപ്പെടുമെന്ന തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ വാദം തള്ളി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.
തമിഴ്നാടിന് ഒരു പാര്‍ലമെന്റ് സീറ്റ് പോലും നഷ്ടപ്പെടില്ലെന്ന് അമിത് ഷാ പറഞ്ഞു
‘പരിധി നിര്‍ണ്ണയത്തിനു ശേഷവും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ സീറ്റുകള്‍ കുറയ്ക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്സഭയില്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് അമിത് ഷാ പറഞ്ഞു.
ജനസംഖ്യാ നിലവാരത്തെ അടിസ്ഥാനമാക്കി പാര്‍ലമെന്ററി നിയോജക മണ്ഡലങ്ങള്‍ പുനര്‍നിര്‍ണയിക്കുന്നത് അടുത്ത വര്‍ഷം നടക്കുമെന്ന് പ്രതീക്ഷിക്കുന്നു
ഇത് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ലോക്സഭാ എംപിമാരുടെ അനുപാതത്തില്‍ മാറ്റം വരുത്തിയേക്കും.