ലാഹോർ: ചാമ്പ്യൻസ് ട്രോഫിയിൽ ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ അഫ്ഗാനിസ്ഥാന് വമ്പൻ സ്കോർ. 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 325 റൺസാണ് അഫ്ഗാനിസ്ഥാൻ എടുത്തത്.
146 പന്തിൽ 177 റൺസെടുത്ത സർദാന്റെ തകർപ്പൻ പ്രകടനമാണ് അഫ്ഗാനിസ്ഥാനെ കരകയറ്റിയത്. തുടക്കത്തിൽ തകർച്ചയോടെയായിരുന്നു അഫ്ഗാനിസ്ഥാൻ ബാറ്റേന്തിയത്.