ലാഹോര്‍: ചാംപ്യന്‍സ് ട്രോഫി ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ സ്വന്തമാക്കി അഫ്ഗാനിസ്ഥാന്‍ ഓപ്പണര്‍ ഇബ്രാഹിം സദ്രാന്‍. ഇംഗ്ലണ്ടിനെതിരേ 177 റണ്‍സ് നേടിയതോടെയാണിത്.
146 പന്തില്‍ 12 ഫോറും ആറു സിക്‌സും സഹിതമാണ് സാദ്രാന്റെ നേട്ടം. 50-ാം ഓവറില്‍ ലാം ലിവിങ്സ്റ്റണിന്റെ പന്തില്‍ ജോഫ്ര ആര്‍ച്ചറിന് ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്.
കഴിഞ്ഞ ദിവസം ഓസ്‌ട്രേലിയയ്‌ക്കെതിരെ 165 റണ്‍സടിച്ച ഇംഗ്ലിഷ് ഓപ്പണര്‍ ബെന്‍ ഡക്കറ്റിന്റെ റെക്കോര്‍ഡ് തകര്‍ത്താണ്, ചാംപ്യന്‍സ് ട്രോഫിയിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ സാദ്രാന്‍ സ്വന്തം പേരിലാക്കിയത്.
അഫ്ഗാന്‍ താരങ്ങളുടെ ഉയര്‍ന്ന ഏകദിന സ്‌കോര്‍ എന്ന സ്വന്തം റെക്കോര്‍ഡ് (162) ഈ മത്സരത്തിലൂടെ സാദ്രാന്‍ പുതുക്കി 177 ആക്കി.