കോട്ടയം: വെള്ളികുളം കാരികാട് ഭാഗത്തുണ്ടായ തീപിടുത്തിൽ നാല് വീട്ടുകാരുടെ കൃഷിയിടങ്ങൾ കത്തിനശിച്ചു. വാഴയിൽ ജോസ്, വാഴയിൽ സണ്ണി, തച്ചുപുറത്ത് ജോഷി പാമ്പടത്ത് ആന്റോ എന്നീ നാല് പേരുടെ കൃഷിസ്ഥലമാണ് തീപിടുത്തിൽ നശിച്ചത്.
റബ്ബർ, കുരുമുളക് തുടങ്ങിയവ ഉൾപ്പെടെയാണ് കത്തിനശിച്ചത്. വെള്ളികുളംപള്ളി വികാരി ഫാ. സ്കറിയ വേകത്താനത്തിൻ്റെ നേതൃത്വത്തിലുള്ള ആളുകൾ തീയണച്ചു.