മസ്‌കറ്റ്: ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാന്‍ അവസരമൊരുക്കി ഒമാന്‍ എയര്‍ ഫ്ലാഷ് സെയില്‍ പ്രഖ്യാപിച്ചു. ഇന്ത്യന്‍ സെക്ടറുകളിലേക്കും നിരക്കിളവ് ലഭിക്കും.
ടിക്കറ്റ് നിരക്കില്‍ ഓഫറുകള്‍ മൂന്ന് ദിവസത്തേക്കാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഓഫര്‍ അനുസരിച്ച് 23 റിയാല്‍ മുതലാണ് ടിക്കറ്റ് നിരക്കുകള്‍ തുടങ്ങുന്നത്.
ദോഹ 23 റിയാല്‍, ഗോവ 33 റിയാല്‍, ബെംഗളൂരു 33 റിയാല്‍, ഇസ്താംബൂള്‍, സാന്‍സിബാര്‍, ദാറുസ്സലാം 43 റിയാല്‍, ക്വലാലമ്പൂര്‍ 89 റിയാല്‍ എന്നിങ്ങനെയാണ് ഫ്‌ലാഷ് സെയിലിലെ ടിക്കറ്റ് നിരക്കുകള്‍.