കടൽ തിരമാലകളിൽ അകപ്പെട്ടു, ബഹ്റൈനിൽ എട്ട് വയസ്സുകാരനെ രക്ഷപ്പെടുത്തിയത് അതി സാഹസികമായി

മനാമ: ബഹ്റൈനിൽ ശക്തമായ കടൽ തിരമാലകളിൽ പെട്ടുപോയ കുട്ടിയെ കോസ്റ്റ് ​ഗാർഡുകൾ രക്ഷപ്പെടുത്തി. മാൽക്കിയ ബീച്ചിലെ കടലിൽ അകപ്പെട്ടുപോയ എട്ട് വയസ്സുള്ള കുട്ടിയെയാണ് കോസ്റ്റ് ​ഗാർഡുകൾ ചേർന്ന് അതി സാഹസികമായി രക്ഷപ്പെടുത്തിയത്. സംഭവം നടന്നയുടൻ തന്നെ പെട്രോളിങ് യൂനിറ്റുകളെ വിന്യസിച്ചിരുന്നു. കാര്യക്ഷമമായി നടത്തിയ തിരച്ചിലിൽ ജീവനോടെ തന്നെ കുട്ടിയെ രക്ഷപെടുത്തുകയായിരുന്നു. രക്ഷാപ്രവർത്തനത്തിന് ശേഷം കുട്ടിയുടെ നില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. കടൽത്തീരങ്ങളിൽ പോകുന്നവർ ജാ​ഗ്രത പാലിക്കണമെന്നും നീന്തുമ്പോൾ സുരക്ഷ മാർ​ഗനിർദേശങ്ങൾ പാലിക്കണമെന്നും കോസ്റ്റ് ​ഗാർഡ് അധികൃതർ അറിയിച്ചു.         

By admin