ഒടുവിൽ ഒന്നാമനെത്തി, അബ്രാം ഖുറേഷി ! ഒപ്പം ‘എൽ 3’യും; എമ്പുരാന്‍ ആവേശത്തില്‍ ആരാധകര്‍

ഴിഞ്ഞ കുറേക്കാലമായി മലയാളികൾ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാൻ. ലൂസിഫർ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം പൃഥ്വിരാജിന്റെ സംവിധാനത്തിൽ എത്തുന്ന എമ്പുരാനിൽ അബ്രാം ഖുറേഷി ആയിട്ടാകും മോഹൻലാൽ എത്തുക. ഒപ്പം സ്റ്റീഫൻ നെടുമ്പള്ളി എന്ന വേഷവും ചിത്രത്തിലുണ്ടാവും. സിനിമയുടെ റിലീസിന് നാളുകൾ മാത്രം ശേഷിക്കെ എമ്പുരാൻ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുകയാണ് അണിയറ പ്രവർത്തകർ. ഞെട്ടിക്കുന്ന കഥാപാത്രങ്ങൾക്കൊടുവിൽ സിനിമയിലെ ഒന്നാമനും ഇപ്പോഴിതാ എത്തിയിരിക്കുകയാണ്. 

മോഹൻലാൽ അവതരിപ്പിക്കുന്ന അബ്രഹാം ഖുറേഷി എന്ന കഥാപാത്രത്തിന്റെ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. 
 

By admin