തിരുവനന്തപുരം: ആശാവര്‍ക്കര്‍മാരുടെ സമരത്തിന് പിന്തുണയുമായി ശശി തരൂര്‍ എം പി സമരപ്പന്തലിലെത്തി. ആശാവര്‍ക്കര്‍മാരോട് സംസാരിച്ച തരൂര്‍ സമരത്തെ അഭിവാദ്യം ചെയ്ത് സംസാരിക്കുകയും ചെയ്തു.
ആശമാരുടെ പ്രവര്‍ത്തനം ജനം നേരിട്ട് അനുഭവിച്ചറിയുന്നതാണെന്നും നിലവില്‍ നല്‍കുന്ന ഓണറേറിയാം കുറവാണെന്നും അത് വര്‍ദ്ദിപ്പിക്കണമെന്നും തരൂര്‍ ആവശ്യപ്പെട്ടു.
ആശമാറുടെ ഓണറ്റേറിയം ഒരിക്കലും കുടിശ്ശിക ആക്കരുതെന്ന് പറഞ്ഞ തരൂര്‍, ഇതില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ തര്‍ക്കം നടക്കുന്നുവെന്നും ചൂണ്ടികാട്ടി.
ഇക്കാര്യം താന്‍ കേന്ദ്ര ശ്രദ്ധയില്‍ പെടുത്തുമെന്നും തിരുവനന്തപുരം എം പി ആശാവര്‍ക്കര്‍മാര്‍ക്ക് ഉറപ്പ് നല്‍കി.
വിരമിക്കല്‍ അനുകൂല്യം നിര്‍ബന്ധമായും നല്‍കണമെന്നും തരൂര്‍ ആവശ്യപ്പെട്ടു. സമരം ചെയ്തതിന്റെ പേരില്‍ ആരെയും പിരിച്ചു വിടാന്‍ കഴിയില്ലെന്ന് പറഞ്ഞ തരൂര്‍, ആദ്യം ആശാവര്‍ക്കര്‍മാരുടെ ന്യായമായ ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കുകയാണ് വേണ്ടതെന്നും കൂട്ടിച്ചേര്‍ത്തു.