തിരുവനന്തപുരം: ആശ വർക്കറുമാരുശട സമരം പൊളിക്കാൻ ഇടത് സർക്കാരും സി.പി.എമ്മും നടത്തുന്ന തുടർ ശ്രമങ്ങളുടെ ഭാഗമായി സി.ഐ.ടി.യുവിന്റെ നേതൃത്വത്തിൽ ആശാവർക്കറമാരുടെ സമാന്തര മാർച്ച് ആലപ്പുഴയിൽ സംഘടിപ്പിക്കും.
ആശ വർക്കറുമാരുടെ വേതന വർദ്ധന സംബന്ധിച്ച് സംസ്ഥാന സർക്കാരിനെ വെള്ളപൂശാനുഗ പൂർണ്ണമായും കേന്ദ്ര സർക്കാരിനെ പ്രതിക്കൂട്ടിലാക്കാനുമാണ് സി.ഐ.ടി.യു ശ്രമിക്കുന്നത്.
സി.ഐ.ടി.യു സമരം മുൻ എം.എൽ.എയും മുതിർന്ന സി.പിഎം നേതാവുമായ ചിത്തരഞ്ജൻ ഉദ്ഘാടനം ചെയ്യും.
പ്രതിപക്ഷസംഘടനകളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ആശാവർക്കറുമാരുടെ ജില്ലാതല മാർച്ച് ഡോ കെ.എസ് മനോജാണ് ഉദ്ഘാടനം ചെയ്യുന്നത്.
ഇതിനിടെ വീണ്ടും പ്രതിപക്ഷസംഘടനകളുടെ നേതൃത്വത്തിൽ നടക്കുന്ന ആശവർക്കറുമാരുടെ സമരത്തെ അധിക്ഷേപിച്ച് എളമരം കരീം രംഗത്തെത്തി.
സമരം നടത്തുന്നത് ഈർക്കിൽ പാർട്ടികളാണെന്നും മാദ്ധ്യമ ശ്രദ്ധ നേടിയപ്പോൾ അവർ വല്ലാതെ ഇളകിപ്പോയെന്നുമാണ് വിമർശനം.
കഴിഞ്ഞ ദിവസം പാട്ടപിരിവ് സംഘടനകളാണ് സമരത്തിന് പിന്നിലെന്ന എളമരത്തിന്റെ വിമർശനം വലിയ വിവാദമായി മാറിയിരുന്നു. സമരക്കാരുമായി ആകെ ഒരുതവണ മാത്രമാണ് ആരോഗ്യ മന്ത്രി വീണ ജോർജ്ജ് ചർച്ചയ്ക്ക് തയ്യാറായത്. അത് അലസിപ്പോയിരുന്നു.
പിന്നീട് വീണജോർജ്ജിനെ കാണാൻ സമരസംഘടനാ പ്രതിനിധികൾ മന്ത്രി മന്ദിരത്തിലെത്തിയപ്പോൾ അവരെ ആട്ടിപ്പുറത്താക്കുകയും ചെയ്തു.
വിഷയം ചൂണ്ടിക്കാട്ടി പത്തനംതിട്ടയിലെത്തിയ മന്ത്രിയെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വഴിതടയുകയും കരിങ്കൊടി കാണിക്കുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെ സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച് സമരത്തിൽ പങ്കെടുക്കുന്നവരുടെ കണക്കെടുക്കാനുഗ നീക്കം നടന്നു.
സമരം അവസാനിപ്പിച്ച് ഉടൻ ജോലിയിൽ പ്രവേശിച്ചില്ലെങ്കിൽ മറ്റ് ആളുകളെ ജോലിക്ക് നിയോഗിക്കുമെന്ന ഭീഷണി കലർന്ന സർക്കുലറും എൻ.എച്ച്.എം സ്‌റ്റേറ്റ് മിഷൻ ഡയറക്ടർ പുറത്തിറക്കിയത്.
ഇതിലൊന്നും ആശ പ്രവർത്തകർ വഴങ്ങാൻ തയ്യാറാകാതിരുന്നതോടെയാണ് രാഷ്ട്രീയമായി തന്നെ സമരത്തെ നേരിടാൻ സി.ഐ.ടി.യു തയ്യാറെടുക്കുന്നത്.
അതിന്റെ ഭാഗമായി സംസ്ഥാനത്താകെ സമാന്തര മാർച്ച് സംഘടിപ്പിക്കാനും നീക്കമുണ്ട്.
സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സി.പി.ഐ നേതാവ് കെ.കെ ശിവരാമൻ പിണറായി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. അമദ്ദഹത്തിന് പുറമേ ബഡോ.കെ.ജിതാരയും സമാന നിലപാട് സവീകരിച്ച് രംഗത്തുണ്ട്.