‘അവൾ കരഞ്ഞില്ല, എന്നെ അത് അത്ഭുതപ്പെടുത്തി’; മകളുടെ ആദ്യ സ്റ്റേജ് പെർഫോമൻസ് പങ്കുവെച്ച് സൗഭാഗ്യ

ടിയും നർത്തകിയുമായ താര കല്യാണിന്റെ മകൾ സൗഭാഗ്യ വെങ്കിടേഷ് സോഷ്യൽ മീഡിയയിലെ താരമാണ്. സൗഭാഗ്യ പങ്കുവയ്ക്കുന്ന പോസ്റ്റുകളെല്ലാം ആരാധക ശ്രദ്ധ നേടാറുമുണ്ട്. സുധാപ്പൂ എന്നു വിളിക്കുന്ന മകൾ സുദർശനയുടെ ആദ്യത്തെ സ്റ്റേജ് പെർഫോമൻസിന്റെ വീഡിയോ ആണ് സൗഭാഗ്യ ഏറ്റവുമൊടുവിൽ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്.

”മറക്കാനാകാത്ത ഒരു ദിവസം… സുധാപ്പുവിന്റെ ആദ്യത്തെ സ്റ്റേജ് പെർഫോമൻസ് ആയിരുന്നു. ഞാൻ അധികമൊന്നും പ്രതീക്ഷിച്ചിരുന്നില്ല, അവൾ ചിലപ്പോൾ കരഞ്ഞേക്കും എന്നും വിചാരിച്ചിരുന്നു. എന്നാൽ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് അവൾ കരഞ്ഞില്ല. എങ്കിലും വാൾ ഡിസ്പ്ലേയിലെ ചുവന്ന എൽഇഡി ലൈറ്റുകൾ നോക്കി നിൽക്കാനായിരുന്നു അവൾക്ക് താത്പര്യം. അതു നോക്കിക്കൊണ്ട് അവൾ കുറേ നേരം നിന്നു. അത് കാണാൻ ക്യൂട്ട് ആയിരുന്നു. ഞാനും അവളുടെ പ്രായത്തിൽ സ്റ്റേജിൽ കയറിപ്പോൾ ഇങ്ങനെ തന്നെയായിരുന്നു ചെയ്തത് എന്നു പറഞ്ഞുകേട്ടിട്ടുണ്ട്. ചിലപ്പോൾ ഭാവിയിൽ അവൾ ഒരുപാട് സ്റ്റേജുകളിൽ പെർഫോം ചെയ്തേക്കാം. പക്ഷേ ഇത് എന്നും ഓർത്തുവെക്കുന്ന ഒരു നിമിഷം ആയിരിക്കും. അവളുടെ സ്കൂളിലെ ധന്യ ടീച്ചറിനും എല്ലാ ടീച്ചിങ്ങ്, നോൺ ടീച്ചിങ്ങ് സ്റ്റാഫിനും നന്ദി. ജിലി മാ‍‍ഡത്തിനു പ്രത്യേകം നന്ദി. അർജുന്റെ മുഖത്തെ തെളിച്ചം കാണാൻ പ്രത്യേക രസമായിരുന്നു”, സുധാപ്പുവിന്റെ സ്റ്റേജ് പെർഫോമൻസ് ചിത്രങ്ങളും വീഡിയോകളും പോസ്റ്റ് ചെയ്തുകൊണ്ട് സൗഭാഗ്യ കുറിച്ചു.

ഇൻസ്റ്റഗ്രാമിലൂടെയും യൂട്യൂബ് ചാനലിലൂടെയുമാണ് സൗഭാഗ്യയും ഭർത്താവ് അർജുനും തങ്ങളുടെ വിശേഷങ്ങൾ പ്രധാനമായും ആരാധകരോട് പങ്കുവെയ്ക്കാറുള്ളത്. വീട്ടിലെ വിശേഷങ്ങളും ഡാൻസ് ക്ലാസിലെ കാര്യങ്ങളും മകളെക്കുറിച്ചുള്ള വിശേഷങ്ങളുമെല്ലാം ഇവർ പോസ്റ്റ് ചെയ്യാറുണ്ട്. കുഞ്ഞിന്റെ ജനനം മുതലുള്ള ഓരോ വിശേഷങ്ങളും സൗഭാഗ്യ ആരാധകരോട് പങ്കുവെയ്ക്കാറുണ്ട്. മകൾക്ക് പേരിട്ടതും അവളുമായി ആദ്യം വീട്ടിലെത്തിയതുമൊക്കെ സൗഭാഗ്യ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു.

By admin