കോട്ടയം: ജില്ലാ സ്‌പോർട്‌സ് കൗൺസിലിന്റെ വാർഷികപൊതുയോഗം ഇൻഡോർ സ്‌റ്റേഡിയം കോൺഫറൻസ് ഹാളിൽ ചേർന്നു. സ്‌പോർട്‌സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് ഡോ. ബൈജു വർഗീസ് ഗുരുക്കൾ അധ്യക്ഷത വഹിച്ചു.
യോഗത്തിൽ 2022-23 വർഷത്തെ റിപ്പോർട്ടും വരവ് ചെലവ് കണക്കുകളും അംഗീകരിച്ചു. എല്ലാ കായിക അസോസിയേഷനുകളുടെയും കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായി ജില്ലയ്ക്ക് കായികരംഗത്ത് മികച്ച പ്രവർത്തനം കാഴ്ചവെക്കാൻ സാധിച്ചെന്ന് യോഗം വിലയിരുത്തി.
വർധിച്ചുവരുന്ന ലഹരി ഉപയോഗം കുറയ്ക്കുന്നതിന് എക്‌സൈസുമായി ചേർന്ന് പ്രചാരണവും സെമിനാറും സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു.
സ്‌പോർട്‌സ് കൗൺസിൽ എക്സിക്യൂട്ടീവ് അംഗങ്ങളായ സാബു മുരിക്കവേലി, കെ.ആർ. ഷാജി, ജില്ലാ ഖോ ഖോ അസോസിയേഷൻ പ്രതിനിധി ഡോ.പി.ടി. സൈനുദ്ദീൻ, സ്പോർട്ട് കൗൺസിൽ ജില്ലാ സെക്രട്ടറി എൽ. മായാദേവി എന്നിവർ പ്രസംഗിച്ചു.