‘ലാ ടൊമാറ്റിന’ ഒടിടിയിലേക്ക്; സ്ട്രീമിംഗ് ഉടന്‍

ജോയ് മാത്യു, കോട്ടയം നസീര്‍, ശ്രീജിത്ത് രവി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ലാ ടൊമാറ്റിന എന്ന ചിത്രം ഒടിടിയിലേക്ക്.  സജീവന്‍ അന്തിക്കാട് സംവിധാനം ചെയ്‍ത ചിത്രം ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ഫെബ്രുവരി 27 മുതല്‍ കാണാം. ടി അരുണ്‍ കുമാറിന്‍റെ ഇതേ പേരിലുള്ള കഥയെ ആസ്‍പദമാക്കിയാണ് സിനിമ. അരുണ്‍ തന്നെയാണ് ചിത്രത്തിന്‍റെ കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത്.

രമേശ് രാജ്, മരിയ തോംസണ്‍, ഹരിലാല്‍ രാജഗോപാല്‍, സജീവന്‍ താണപ്പാടം, കൊരട്ടിപ്പറമ്പില്‍ പ്രേംജിത്ത്, ശ്രീജിത്ത് പെരിങ്ങായി എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഫ്രീ തോട്ട് സിനിമയുടെ ബാനറില്‍ സിന്ധു എം ആണ് നിര്‍മ്മാണം. ഛായാഗ്രഹണം മഞ്ജുലാല്‍, എഡിറ്റിംഗ് വേണുഗോപാല്‍, വി എഫ് എക്സ് മജു അന്‍വര്‍, കലാസംവിധാനം ശ്രീവല്‍സന്‍ അന്തിക്കാട്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ കൃഷ്ണ, ട്രെയ്ലേഴ്സ് വിനോദ് വിജയന്‍- ഫിലിമയന്‍, കളറിസ്റ്റ് യുഗേന്ദ്രന്‍, സൌണ്ട് മിക്സ് ആന്‍ഡ് ഡിസൈന്‍ കൃഷ്ണനുണ്ണി, പ്രൊഡക്ഷന്‍ ഡിസൈനര്‍ സന്തോഷ് വാര്യര്‍, ഇസ്മയില്‍ കരുവാക്കുണ്ട്, വസ്ത്രാലങ്കാരം ഇന്ദ്രന്‍സ് ജയന്‍.

മേക്കപ്പ് പട്ടണം ഷാ, സംഗീത സംവിധാനം അര്‍ജുന്‍ വി അക്ഷയ, മലയാളത്തിലെ വരികള്‍ സന്ദീപ് സുധയും ഇംഗ്ലീഷ് വരികള്‍ ഡോ. ബെജി ജൈസണും രചിച്ചിരിക്കുന്നു. ഗായകന്‍ അര്‍ജുന്‍ വി അക്ഷയ, കാതെറിന്‍. സ്റ്റില്‍സ് നരേന്ദ്രന്‍ കൂടന്‍, പോസ്റ്റര്‍ ഡിസൈന്‍ ദിലീപ് ദാസ്, ഷൈന്‍ ചവറ, സൌണ്ട് പ്രീമിക്സ് സതീഷ് ബാബു, ഫോളി ആര്‍ട്ടിസ്റ്റ് രാജ് മാര്‍ത്താണ്ഡം, സൌണ്ട് എന്‍ജിനീയര്‍ റിച്ചാര്‍ഡ് ചേതന.

ALSO READ : ജസ്റ്റിന്‍ വര്‍​ഗീസിന്‍റെ സം​ഗീതം; ‘ദാവീദ്’ വീഡിയോ സോംഗ് എത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

By admin