ന്യൂയോര്‍ക്ക്: യുക്രെയ്ന്‍-റഷ്യ യുദ്ധം ആരംഭിച്ചതിനുശേഷം ഇതാദ്യമായി യുഎന്‍ പ്രമേയത്തില്‍ റഷ്യക്ക് അനുകൂലമായ നിലപാട് സ്വീകരിച്ച് യുഎസ്. ദീര്‍ഘകാലമായി തുടരുന്ന വിദേശനയത്തില്‍ നിന്നുള്ള നിര്‍ണായകമാണ് അമേരിക്കയുടെ നിലപാട് മാറ്റം.
യൂറോപ്പിന്റെ പിന്തുണയോടെ അവതരിപ്പിച്ച പ്രമേയത്തിന് എതിരായാണ് യുഎസ് റഷ്യക്ക് ഒപ്പം എതിര്‍ത്ത് വോട്ട് ചെയ്തത്.
യുദ്ധത്തെ അപലപിക്കുകയും യുക്രെയ്‌നില്‍ നിന്ന് റഷ്യ പിന്മാറണം എന്നുമാണ് പ്രമേയത്തിന്റെ ഉള്ളടക്കം. പ്രമേയത്തിന്റെ വോട്ടെടുപ്പില്‍ നിന്ന് ഇന്ത്യ വിട്ടു നില്‍ക്കുകയായിരുന്നു
റഷ്യന്‍ ആക്രമണത്തെ അപലപിക്കുകയും അധിനിവേശ പ്രദേശം തിരികെ നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്ന പ്രമേയത്തെ എതിര്‍ത്തവരില്‍ റഷ്യ, ഇസ്രായേല്‍, ഉത്തര കൊറിയ, മറ്റ് 14 മോസ്‌കോ സഖ്യ രാജ്യങ്ങള്‍ എന്നിവയ്ക്കൊപ്പം യുഎസും നിലയുറപ്പിച്ചു.
എങ്കിലും പ്രമേയം യുഎന്‍ ജനറല്‍ അസംബ്ലി പാസാക്കി. 93 അനുകൂല വോട്ടുകളും 18 എതിര്‍ വോട്ടുകളും വന്നപ്പോള്‍ 65 രാജ്യങ്ങള്‍ ഇതില്‍ വിട്ടുനിന്നു.