ദുബൈ: യുഎഇയില്‍ ഇന്ന് പലയിടത്തും ശക്തമായ പൊടിക്കാറ്റിന് സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു. കൂടാതെ വടക്കു കിഴക്കന്‍ പ്രദേശങ്ങളിലും തീരദേശ മേഖലകളിലും മേഘാവൃതമായ അന്തരീക്ഷവുമായിരിക്കും. 

ഇന്ന് താപനിലയില്‍ ക്രമാതീതമായ കുറവുണ്ടാകുമെന്നും പകല്‍ സമയങ്ങളില്‍ മഴക്ക് സാധ്യതയുള്ളതായും കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. അല്‍ ദഫ്ര മേഖലയിലെ ഹംറയില്‍ നിന്ന് മഹ്‌മിയത്ത് അല്‍ സുഖൂറിലേക്കുള്ള ശൈഖ് ഖലീഫ ഇന്റര്‍നാഷണല്‍ റോഡില്‍ ശക്തമായ പൊടിക്കാറ്റുണ്ടാകും.

 ഈ പ്രദേശത്ത് അതുകൊണ്ടുതന്നെ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. പൊടിക്കാറ്റിന്റെ സാന്നിധ്യമുള്ള പ്രദേശങ്ങളില്‍ ദൂരക്കാഴ്ചക്ക് മങ്ങലേല്‍ക്കുമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അറേബ്യന്‍ ഗള്‍ഫ് കടല്‍ വളരെ പ്രക്ഷുബ്ദമായതിനാല്‍ ബീച്ച് പരിസരങ്ങളില്‍ വിനോദ പരിപാടികളില്‍ ഏര്‍പ്പെടാന്‍ പദ്ധതിയിട്ടിട്ടുള്ള താമസക്കാര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നിര്‍ദേശത്തില്‍ പറയുന്നുണ്ട്. 

ഇന്ന് അനുഭവപ്പെടുന്ന ഏറ്റവും കൂടിയ താപനില 16 മുതല്‍ 21 ഡിഗ്രി സെല്‍ഷ്യസ് വരെയും കുറഞ്ഞ താപനില 15 മുതല്‍ 20 ഡിഗ്രി സെല്‍ഷ്യസ് വരെയുമായിരിക്കും. കൂടാതെ മണിക്കൂറില്‍ 45 കിലോമീറ്റര്‍ വേഗത്തില്‍ വീശുന്ന കാറ്റിനും സാധ്യതയുണ്ടാകും.

 

By admin

Leave a Reply

Your email address will not be published. Required fields are marked *