മെത്തവിൽപ്പനയെന്ന് പറഞ്ഞ് വീടുകളിൽ കയറിയിറങ്ങി, കിടപ്പിലായ വയോധികയുടെ രണ്ട് പവൻ മാല കവർന്ന് മുങ്ങി

തിരുവനന്തപുരം: മെത്ത വിൽപ്പനക്കെന്ന വ്യാജേന എത്തിയയാൾ വൃദ്ധയുടെ സ്വർണമാലയുമായി മാലയുമായി കടന്നു. മുക്കോല മുല്ലൂർ കടയ്ക്കുളം നെല്ലിവിള വീട്ടിൽ തങ്കത്തി (68)ൻ്റെ മാലയാണ് കച്ചവടക്കാരനായെത്തിയയാൾ  കവർന്നത്. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം. ഇടവഴിയിലൂടെ എത്തിയ മോഷ്ടാവ് നിരവധി വീടുകളിൽ കയറി മെത്ത ആവശ്യമുണ്ടോ എന്ന ചോദിച്ചതായി പരിസരവാസികൾ പറഞ്ഞു.

Read More… കായംകുളത്ത് വന്ദേഭാരത് തട്ടി ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയ്ക്ക് ദാരുണാന്ത്യം

വൃദ്ധയുടെ വീട്ടിലെത്തിയപ്പോൾ രോഗാവസ്ഥയിൽ കിടക്കുകയായിരുന്നു. ആളില്ലാത്ത സമയം മോഷ്ടാവ് വീട്ടിൽ  കയറി തങ്കത്തിൻ്റെ കഴുത്തിൽ നിന്നും രണ്ട് പവനോളം തൂക്കം വരുന്നമാല ഊരി എടുക്കുകയായിരുന്നുവെന്നാണ് ഇവരുടെ മകൻ പൊലീസിൽ നൽകിയ മൊഴി. മോഷ്ടാവിൻ്റെ സിസിടിവി ദൃശ്യം കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നതായി വിഴിഞ്ഞം പൊലീസ് പറഞ്ഞു.
 

By admin