വത്തിക്കാന്‍ സിറ്റി: ചികിത്സയില്‍ തുടരുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യ നിലയില്‍ പുരോഗതിയില്ലെന്ന് വത്തിക്കാന്‍. ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്കു പുറമേ വൃക്കകള്‍ക്കും തകരാറുണ്ടെന്നാണ് മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കുന്നത്.
ഓക്സിജന്‍ നല്‍കുന്നത് തുടരുകയാണ്. അതിനിടെ ഞായറാഴ്ച ആശുപത്രി മുറിയിലിരുന്ന് മാര്‍പാപ്പ കുര്‍ബാനയില്‍ പങ്കെടുത്തെന്ന് വത്തിക്കാന്‍ അറിയിച്ചു. തനിക്കു വേണ്ടി പ്രാര്‍ഥിച്ചവര്‍ക്ക് അദ്ദേഹം നന്ദിയും പറഞ്ഞു.
പത്ത് ദിവസം മുമ്പാണ് മാര്‍പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ന്യുമോണിയയുടെ ഫലമായി രക്തത്തില്‍ ഗുരുതരമായ അണുബാധയുണ്ടായിരുന്നു. സെപ്സിസ് എന്ന ഈ രോഗാവസ്ഥയാണ് മാര്‍പാപ്പ നേരിടുന്ന പ്രധാന പ്രശ്നമെന്ന് ഡോക്ടര്‍മാര്‍.