കൊച്ചി: കൊലപാതകം, അക്രമം, ആത്മഹത്യ, ലഹരിയുടെ ആസക്തി എന്നിവയുടെ ദുസ്വാധീനം കേരളത്തിൽ വർദ്ധിക്കുമ്പോൾ സമൂഹം ജാഗ്രതയോടെ ഒരുമിക്കുകയും , മരണ സംസ്കാരത്തെ പ്രതിരോധിക്കുകയും ചെയ്യണമെന്ന് പ്രൊ ലൈഫ് അപ്പോസ്തലേറ്റ്.
ലഹരിക്ക് അടിമപ്പെട്ട് മാനസിക ആരോഗ്യം നഷ്ട്ടപ്പെടുകയും സ്വന്തം ജീവനെയും ജീവിതത്തെയും സ്നേഹിക്കാനും ആദരിക്കാനും കഴിയാതെ വരുകയും ചെയ്യുന്നവർക്ക് അവരുടെയും സഹജീവികളുടെയും ജീവനെ സംരക്ഷിക്കുവാൻ സാധിക്കാതെ വരുന്നു. ജീവിതത്തെ സന്തോഷത്തോടെ അഭിമുഖീകരികരിക്കാനുള്ള മനോഭാവം വളർത്തിക്കൊണ്ടുവരാനുള്ള പരിശീലനം പഠനത്തിന്റെ ഭാഗമായി ഉൾപ്പെടുത്തുവാൻ സർക്കാർ ശ്രദ്ധിക്കണമെന്ന് പ്രൊ ലൈഫ് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് പറഞ്ഞു.
തിരുവനന്തപൂരം ജില്ലയിൽ കഴിഞ്ഞ ദിവസം ഒരു യുവാവ് തന്റെ കുടുംബത്തിലെ അംഗങ്ങളെ ക്രൂരമായി കൊലപ്പെടുത്തിയത് ജീവന്റെ സംസ്കാരത്തിൽ വിശ്വസിക്കുന്ന എല്ലാവരെയും ഏറെ വേദനിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
“ജീവനെ സ്നേഹിക്കുക, സംരക്ഷിക്കുക, ജീവിതത്തിൽ സന്തോഷം കണ്ടെത്തുക “- തുടങ്ങിയ സന്ദേശം വ്യാപകമാക്കുന്ന വിവിധ ബോധവൽക്കരണ പദ്ധതികൾ പ്രൊ ലൈഫ് ആവിഷ്കരിക്കുമെന്നും സാബു ജോസ് അറിയിച്ചു.