കുറവിലങ്ങാട്: 2025 സാധാരണ ജൂബിലിയോട് അനുബന്ധിച്ച് മണ്ണയ്ക്കനാട് ഹോളിക്രോസ് റോമൻ കത്തോലിക്കാ പള്ളിയിൽ ഫെബ്രുവരി 27 ,28, മാർച്ച് 1 ,2 തീയതികളിൽ നടക്കുന്നു. ആലപ്പുഴ ഐ എം എസ് ധ്യാനകേന്ദ്രത്തിലെ ഫാ. ജോഷി ഐ എം എസ് ,ബ്രദർ രാജേഷ് എന്നിവർ വചനാഭിഷേക ധ്യാനത്തിന് നേതൃത്വം നൽകും.
വൈകുന്നേരം 5. 30ന് ജപമാല, 6 ന് ദിവ്യബലി, 6. 30 മുതൽ വചനാഭിഷേക ധ്യാനവും നടക്കും. പങ്കെടുക്കുന്നവർക്ക് തിരിച്ചു ഭവനങ്ങളിൽ എത്തുന്നതിന് ദേവാലയത്തിൽ നിന്നും കുറിച്ചിത്താനം, മരങ്ങാട്ടുപിളളി,കോഴ, കുറവിലങ്ങാട് ഭാഗങ്ങളിലേക്ക് വാഹന സൗകര്യം ഉണ്ടായിരിക്കുന്നതാണെന്ന് വികാരി ഫാ. തോമസ് പഴവക്കാട്ടിൽ അറിയിച്ചു