ഡൽഹി: ഇന്ത്യയിലെ പ്രമുഖ പ്രീമിയം കാർ നിർമ്മാതാക്കളായ ഹോണ്ട കാർസ് ഇന്ത്യ ലിമിറ്റഡിൻ്റെ (എച്ച്സിഐഎൽ) ആഗോള എസ്‌യുവി മോഡലായ ഹോണ്ട എലിവേറ്റിൻ്റെ മൊത്തം വിൽപ്പന ഒരു ലക്ഷം നാഴികക്കല്ല് പിന്നിട്ടു. കമ്പനിയുടെ ആഭ്യന്തര, അന്തർദേശീയ വിപണികളിലെ വിജയത്തിൻ്റെ ഫലമാണ് ഇത്.
നിലവിൽ രാജസ്ഥാനിലെ തപുകരയിലുള്ള എച്ച്സിഐഎല്ലിൻ്റെ നിർമ്മാണ പ്ലാന്റിൽ ഇന്ത്യയിൽ മാത്രമായി നിർമ്മിക്കപ്പെടുന്ന ഒന്നാണ് എലിവേറ്റ്. ജനുവരി 2025 വരെ കമ്പനി എലിവേറ്റിൻ്റെ 53,326 യൂണിറ്റുകൾ ഇന്ത്യയിൽ വിറ്റഴിക്കുകയും ജപ്പാൻ, ദക്ഷിണാഫ്രിക്ക, നേപ്പാൾ, ഭൂട്ടാൻ എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് 47,653 യൂണിറ്റുകൾ കയറ്റുമതി ചെയ്യുകയും ചെയ്തു.
2023 സെപ്റ്റംബറിൽ ഇന്ത്യയിൽ ആദ്യമായി പുറത്തിറങ്ങിയ എലിവേറ്റ്, വളരെ പെട്ടെന്ന് തന്നെ എച്ച്‌സിഐഎല്ലിൻ്റെ ശക്തമായ ബിസിനസ് സ്തംഭമായി മാറി. മുൻനിര മാധ്യമ സ്ഥാപനങ്ങളിൽ നിന്നുള്ള കാർ ഓഫ് ദി ഇയർ, വ്യൂവേഴ്‌സ് ചോയ്‌സ് കാർ, എസ്‌യുവി ഓഫ് ദി ഇയർ തുടങ്ങിയ പുരസ്‌കാരങ്ങൾ ഉൾപ്പെടെ 20-ലധികം അഭിമാനകരമായ ഓട്ടോമൊബൈൽ വ്യവസായ അവാർഡുകൾ തൂത്തുവാരി ഈ പുതിയ വാഗ്ദാനം കടുത്ത മത്സരമുള്ള ആഭ്യന്തര എസ്‌യുവി വിപണിയിൽ വിജയകരമായി സ്ഥാനം പിടിച്ചുപറ്റി. ശക്തമായ ഉപഭോക്തൃ അടിത്തറ നേടിയെടുത്ത ഈ കാറിനെ നിലവിലുള്ള ഉപഭോക്താക്കൾ ഉയർന്ന തോതിൽ ശുപാർശയും ചെയ്യുന്നു.
ഇന്ത്യയിൽ നിന്ന് ആദ്യമായി ജപ്പാനിലേക്ക് കയറ്റുമതി ചെയ്യുന്ന കമ്പനിയുടെ ആദ്യത്തെ മെയ്ഡ് ഇൻ ഇന്ത്യ മോഡലാണ് എലിവേറ്റ്. ഇത് ആഗോളതലത്തിൽ ആധിപത്യം വർദ്ധിപ്പിക്കുകയും ഇന്ത്യയിലെ നിർമ്മാണ കേന്ദ്രങ്ങളിൽ നിന്ന് ആഗോള നിലവാരമുള്ള കാറുകൾ നിർമ്മിക്കാനുള്ള എച്ച്‌സിഐഎല്ലിൻ്റെ പ്രതിബദ്ധത ശക്തിപ്പെടുത്തുകയും ചെയ്തു.
എച്ച്‌സിഐഎല്ലിൻ്റെ ഏറ്റവും വലിയ കയറ്റുമതി സംഭാവന മോഡലാണ് എലിവേറ്റ്. 2023-24 സാമ്പത്തിക വർഷത്തിൽ ഹോണ്ട എലിവേറ്റിൻ്റെ കയറ്റുമതി ആരംഭിച്ചതിനുശേഷം, 2023-24 സാമ്പത്തിക വർഷത്തിൽ (ഏപ്രിൽ 24-ജനുവരി 25 കാലയളവിൽ) കയറ്റുമതി ബിസിനസ്സ് 65%-വും ഈ സാമ്പത്തിക വർഷത്തിൽ (ഏപ്രിൽ 24-ജനുവരി 25 കാലയളവിൽ) 92%-ത്തിലധികവും വളർത്താൻ ഇത് കമ്പനിയെ സഹായിച്ചു.