ആലപ്പുഴ: ഓൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ സംസ്ഥാന കമ്മറ്റിയുടെ ആഹ്വാനം അനുസരിച്ച് പോലീസിൻ്റെ അന്യായമായ റിക്കവറിയിൽ പ്രധിഷേധിച്ച് കരിദിനം ആചരിച്ചു.
കള്ളൻ്റെ മൊഴിയുടെ അടിസ്ഥാനത്തിൽ സ്വർണ്ണവ്യാപാരികളിൽ നിന്നും സ്വർണ്ണം പോലീസ് കണ്ടെടുക്കുന്ന നിയമം മറയാക്കി ഏത് സ്വർണ്ണവ്യാപാരിയേയും കള്ള കേസിൽ കുടുക്കുന്ന പോലീസ് നടപടിയിൽ പ്രധിഷേധിച്ചാണ് കരി ദിനാചരണം.
വ്യാപാരികൾ കറുത്ത ബാഡ്ജ് ധരിച്ചാണ് സ്ഥാപനത്തിൽ വ്യാപാരം നടത്തിയത്. മുഹമ്മയിലെ രാജി ജുവലറി ഉടമ രാധാകൃഷ്ണൻ്റെ പോലീസ് കസ്റ്റഡി മരണത്തിൽ ഉത്തവാദി കടത്തുരുത്തി എസ്.എച്ച്.ഒയെ സസ്പെൻഡ് ചെയ്തു നിയമ നടപടി സ്വീകരിക്കണമെന്ന് എ. കെ. ജി.എസ്.എം.എ. ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡൻ്റ്നസീർ പുന്നക്കൽ അദ്ധ്യക്ഷതവഹിച്ചു. സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് റോയി പാലത്ര ,വർഗീസ് വല്യാക്കൻ,കെ.നാസർ, എം.പി. ഗുരു ദയാൽ, എ.മോഹൻ മണ്ണഞ്ചേരി , മുരുക ഷാജി, പരീത്കുഞ്ഞ് ആശാൻ വിഷ്ണുസാഗർ, എന്നിവർ പ്രസംഗിച്ചു.