പാലക്കാട്: പാലക്കാട് മാനേജ്മെന്റ് അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ നാഷണൽ മാനേജ്മെന്റ് ഡേ യാക്കര ഉദയ റിസോർട്ടിൽ വെച്ചു നടത്തി. പ്രധാന അഥിതികളായി മലബാർ സിമെന്റ്സ് മാനേജിങ് ഡയറക്ടർ ചന്ദ്രബോസ് ജനാർദ്ദനൻ, ഡിഎല്‍എഫ് എക്സിക്യൂട്ടീവ് ഡയറക്ടർ പി രാമകൃഷ്ണൻ എന്നിവർ പങ്കെടുത്തു സംസാരിച്ചു.
പാലക്കാട് മാനേജ്മെന്റ് അസോസിയേഷൻ പ്രസിഡന്റ് പി ശിവദാസ്, സെക്രട്ടറി മുഹമ്മദ് ആസിഫ്, ട്രഷറർ ബി ജയരാജ്, എക്സിക്യൂട്ടീവ് മെമ്പർ നന്ദിത പരിതോഷ് എന്നിവർ സംസാരിച്ചു. പാലക്കാട്ടെ പല വ്യവസായ പ്രമുഖരും, പാലക്കാട് മാനേജ്മെന്റ് അസോസിയേഷൻ മെമ്പർമാരും പങ്കെടുത്തു.